സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ റീപ്രൊഡക്റ്റീവ് മെഡിക്കൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.01.2019ന് 46 വയസ്സ് കവിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 15600-39100. യോഗ്യത: എം.സി.എച്ച്/ഡി.എൻ.ബി റീപ്രൊഡക്റ്റീവ് മെഡിസിൻ അല്ലെങ്കിൽ എം.എസ്/എം.ഡി/ഡി.എൻ.ബി (ഒ&ജി) റീപ്രൊഡക്റ്റീവ് മെഡിസിൻ & സർജറി. അഞ്ചു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ആറിന് മുൻപ് തൊട്ടടുത്തുള്ള പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!