ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് 6 ജൂനിയര്‍ റസിഡന്റുമാരെയും 6 സീനിയര്‍ റസിഡന്റുമാരെയും , റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിലേക്ക് രണ്ട് സീനിയര്‍ റസിഡന്റുമാരെയും ആവശ്യമുണ്ട്. യോഗ്യത ജൂനിയര്‍ റസിഡന്റിന് എം.ബി.ബി.എസ്, സീനിയര്‍ റസിഡന്റിന് എം.ബി.ബി.എസും പി.ജി ഡിഗ്രിയും. ജൂനിയര്‍ റസിഡന്റുമാര്‍ക്ക് മാര്‍ച്ച് 24 രാവിലെ 10.30നും സീനിയര്‍ റസിഡന്റുമാര്‍ക്ക് 25ന് രാവിലെ 10.30നും ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04862 233076.
Home VACANCIES