“പോയി എക്സ്റേ എടുത്തിട്ട്  വരൂ”  – നിങ്ങളുടെയോ അടുത്തറിയുന്ന ആരുടെയെങ്കിലുമോ കയ്യോ കാലോ എപ്പോഴെങ്കിലും ഒടിഞ്ഞിട്ടുണ്ടെങ്കിൽ ഈ  ഡയലോഗ് പലതവണ  നിങ്ങൾ കേട്ടിട്ടുണ്ടാകും. തൊലിപ്പുറത്തെ മുറിവ് കണ്ട പിടിക്കുന്നത് പോലെ എളുപ്പമല്ല  എല്ലൊടിഞ്ഞിട്ടുണ്ടെങ്കിൽ കണ്ട് പിടിക്കാൻ, അതിനുള്ള സാങ്കേതിക വിദ്യയാണ് എക്സ്റേ. മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഇത്, പക്ഷെ എക്സ്റേ വെറുമൊരു കയ്യബദ്ധമായിരുന്നു എന്ന നിങ്ങൾക്ക് അറിയാമോ? ഏകദേശം 127 വർഷങ്ങൾക്ക് മുൻപ് വിൽഹെം റോന്റ്‌ഗെൻ എന്ന ജർമൻ എഞ്ചിനീയർ ആണ് അബദ്ധത്തിൽ  എക്സ്റേ കണ്ട പിടിക്കുന്നത്.

കാതോട് എലെക്ട്രോണ് രശ്മികൾ ഗ്ലാസ്സിലൂടെ കടന്ന് പോകുമോ എന്ന് പരീക്ഷണം നടത്തുന്നതിനിടയിലാണ് തന്റെ കയ്യിലൂടെ കടന്ന് പോയ രശ്മികൾ ഫ്ളൂറസെന്റ് സ്‌ക്രീനിൽ എല്ലിന്റെ ഘടന കാണിക്കുന്നതായി അദ്ദേഹം  ശ്രദ്ധിക്കുന്നത്. “പേരറിയാത്തത്” എന്നർത്ഥം വരുന്ന “X” എന്ന ഇംഗ്ലീഷ് ആൽഫബെറ്റ് ആണ് ഈ രശ്മികൾക്ക് അദ്ദേഹം നൽകിയ പേര്. ഈ വാർത്ത പടർന്നതോടെ മെഡിക്കൽ  രംഗത്തെ പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു എക്സ്റേ എന്ന, അബദ്ധത്തിൽ കണ്ടുപിടിക്കപ്പെട്ട സ്കാനിംഗ് സാങ്കേതികവിദ്യ .