Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭

ഒരുനേരത്തെ ഭക്ഷണത്തിന് രണ്ടായിരം ഡോളർ. എത്രയാ? രണ്ടായിരം ഡോളർ, ഒന്നരലക്ഷം രൂപക്കും മുകളിൽ. ലോകത്തെ ഏറ്റവും എക്സ്പെൻസിവ് റെസ്റ്ററന്റിലെ ഒരുനേരത്തെ ഭക്ഷണത്തിന്റെ വില. റെസ്റ്ററന്റ് ഏതാണെന്നല്ലേ? ദുബൈയിലെ സബ്ലിമോഷൻ. വെറും 12 സീറ്റുകൾമാത്രമാണ് റെസ്റ്ററന്റിലുള്ളത്. എന്നുവെച്ചാൽ ഹൈലി എക്‌സ്ക്ലുസിവ് ആണ് ഡിന്നർ എന്നർത്ഥം. സത്യത്തിൽ ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിന് മാത്രമല്ല ആളുകൾ പേ ചെയ്യുന്നത്. മറിച്ച് ആ ഒരു അനുഭവത്തിന് കൂടിയാണ്. രണ്ട് മിഷെലിൻ സ്റ്റാർ റേറ്റിംഗ് ഉള്ള ഈ റെസ്റ്ററന്റ് തങ്ങളുടെ അതിഥികൾക്ക് വേണ്ടി അതിമനോഹരമായ ഷോ ടൈം ആണ് ഒരുക്കിയിരിക്കുന്നത്.

ഒരേ സമയം കളിനറി ആർട്സിന്റെയും ഹൈ ക്വാളിറ്റി പാചകരീതിയുടെയും കൂടെ ഡൈനിങ്ങ് റൂം ഒരു സ്റ്റേജ് ആക്കി മാറ്റിയിരിക്കുകയാണ് സബ്ലിമോഷൻ. ആർട്ടിസ്റ്റുകളായി സ്റ്റാഫും ടെക്നോളജിയും സമം ചേരുന്നതോടെ മൈൻഡ് ബ്‌ളോയിങ് എക്സ്പീരിയൻസാണ് കിട്ടുന്നത്. ഇനിയാണ് ചോദ്യം. എന്നെങ്കിലും, എപ്പോഴെങ്കിലും ഒരു നേരത്തെ മീലിനു വേണ്ടി ഇത്രയും പൈസ നിങ്ങൾ ചിലവാക്കുമോ?