സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ ആർക്കിടെക്ടർ കോളേജുകളിൽ ഒഴിവുള്ള ബി.ആർക്ക് സീറ്റുകൾ നികത്തുന്നതിനായുള്ള ഓൺലൈൻ മോപ് അപ് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 21.10.2022 ലെ വിജ്ഞാപന പ്രകാരം വിദ്യാർത്ഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾക്ക് KEAM 2022-Candidate Portal’ലെ Provisional Mop up Allotment List’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് താത്ക്കാലിക മോപ് അപ് അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്.

താത്ക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് സാധുവായ പരാതികളുണ്ടെങ്കിൽ [email protected] എന്ന ഇമെയിൽ മുഖാന്തിരം 25:02022 രാവിലെ 10 മണിക്കുള്ളിൽ അറിയിക്കേണ്ടതാണ്. മോപ് അപ് അലോട്ട്മെന്റിലൂടെ
അലോട്ട്മെന്റ് ലഭിച്ച ശേഷം മേൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാത്ത വിദ്യർത്ഥികളുടെയും പ്രവേശനം നേടിയ ശേഷം വിടുതൽ വാങ്ങുന്ന വിദ്യാർത്ഥികളുടെയും മോപ് അപ് രജിസ്ട്രേഷൻ ഫീസ് അനാവശ്യ ഓപ്ഷൻ നൽകിയതിനുള്ള പെനാൽറ്റിയായി കണക്കാക്കുന്നതും ഫീസ് തിരിക നല്കുന്നതുമല്ല. അന്തിമ മോപ് അപ് അലോട്ട്മെന്റ് 25 -10 – 2022 പ്രസിദ്ധീകരിക്കുന്നതാണ്. 26.10.2022, 27.10.2022 തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി വിദ്യാർത്ഥികൾ പ്രവേശനം നേടേണ്ടതാണ്. ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

ഹെല്പ് ലൈൻ നമ്പർ : 04712525300