ബിസിനസ് അനലിറ്റിക്സ് വളരെയധികം പ്രാധാന്യം നേടി കൊണ്ടിരിക്കുന്ന ഒരു കരിയർ മേഖലയാണ്. പുതിയ കരിയർ തിരഞ്ഞെടുക്കാൻ തുടങ്ങുന്ന യുവാക്കളും വിദ്യാർത്ഥികളും ഈ ഒരു മേഖലയുടെ ജോലി സാധ്യതയും പ്രാധാന്യവും മനസിലാക്കികൊണ്ട് തന്നെ ഈ ഒരു മേഖലയിലേക്ക് കടന്നുവരുന്ന സാഹചര്യത്തിൽ ബിസിനസ് അനലിറ്റിക്സ് മേഖലയിലെ പ്രധാന കോഴ്സുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഇന്നത്തെ വിഡിയോയിൽ പരിചയപ്പെടുത്താൻ പോകുന്നത് ബിസിനസ് അനലിറ്റിക്സ് മേഖലയിലെ പ്രധാനപ്പെട്ട പത്ത് ഓൺലൈൻ കോഴ്സുകളാണ്. 

Top 10 business analytics courses in malayalam

  • Introduction to Data Analytics for Managers – edX 

6 ആഴ്ചകൾ ദൈർഘ്യമുള്ള edx പ്ലാറ്റ്ഫോം പ്രൊവൈഡ് കോഴ്സ് ആണിത്. 4057 രൂപയാണ് കോഴ്സ് ഫീ. പാർട്ട് ടൈം ആയി എൻറോൾ ചെയ്യാവുന്നതാണ്. ഡാറ്റ അനലിറ്റിക്‌സ് ടെക്‌നിക്‌സ് രംഗത്തേക്കുള്ള ആമുഖമാണ് ഈ കോഴ്സ്. കോഴ്സിന്റെ ഭാഗമായുള്ള കേസ് സ്റ്റഡികൾ എങ്ങനെയാണ് കമ്പനികൾ ബിഗ് ഡാറ്റ ഉൾപ്പെടെയുള്ള ഡാറ്റ അനാലിറ്റിക്കൽ ടെക്‌നിക്സ് ഉപയോഗിച്ച് അനലൈസ് ചെയ്യുന്നത് എന്ന് പഠിപ്പിച്ച് തരുന്നു. ബിസിനെസ്സിൽ ഡാറ്റ സയൻസ് പ്രയോഗിക്കുന്നതിനുള്ള നിരവധിയായ സാധ്യതകളെക്കുറിച്ചും ഈ കോഴ്സ് പടിക്കുന്നതിലൂടെ ധാരണ ലഭിക്കും. 

  • Introduction to Business Analytics-Communicating With Data – Coursera

ഇത് കോഴ്സ്എറ പ്രൊവൈഡ് ചെയ്യുന്ന പൂർണമായും സൗജന്യമായ കോഴ്സ് ആണ്. പാർട്ട് ടൈം എൻറോൾമെൻറ് ആണ് എന്ന പ്രത്യേകത ഈ കോഴ്സിനുമുണ്ട്. ഡാറ്റ അനലൈസ് ചെയ്യുന്നതിനുള്ള ഐഡിയൽ ടൂൾ ഐഡന്റിഫയ ചെയ്യാൻ പഠിക്കുന്നതുൾപ്പെടെ, ഡാറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വിഷ്വലൈസ് ചെയ്യുന്നതിനും ഉള്ള ടൂളുകൾ തിരിച്ചറിയുകയും ചെയ്യും. ഏറ്റവും പ്രധാനമായി ഏജൻസികൾക്കോ ​​ഓർഗനൈസേഷനുകൾക്കോ ക്ലയന്റുകൾക്കോ വേണ്ടി തീരുമാനമെടുക്കുന്നതിൽ ഈ ടൂളുകൾ ഉപയോഗിക്കാനും പതിനഞ്ച് മണിക്കൂറുകൾ മാത്രം ദൈർഖ്യമുള്ള ഈ കോഴ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കും. 

  • Customer Analytics – Coursera

കോഴ്സ്എറ പ്രൊവൈഡ് ചെയ്യുന്ന മറ്റൊരു സൗജന്യ ബിസിനസ് അനലിറ്റിക്സ് കോഴ്സ് ആണ് കസ്റ്റമർ അനലിറ്റിക്സ്. ദൈർഘ്യം 12 മണിക്കൂറുകൾ, എൻറോൾമെൻറ് പാർട്ട് ടൈം. കസ്റ്റമേർ അനലിറ്റിക്‌സ് ന്റെ കീ ഏരിയസ് കവർ ചെയ്തുകൊണ്ടാണ് കോഴ്സ് ഡിസൈൻ. കാസ്റ്റമേർ അനലിറ്റിക്സ് തിയറിയിലേക്കുള്ള ആമുഖം എന്ന നിലയിലാണ് കോഴ്സ് ഒരുക്കിയിട്ടുള്ളത്. 

Top 10 business analytics courses in malayalam

  • Knowledge Management and Big Data in Business – edX

8 ആഴ്ച ദൈർഘ്യമുള്ള edx പ്രൊവൈഡ് ചെയ്യുന്ന ആണ് ഇത്. പാർട്ട് ടൈം എൻറോൾമെൻറ് ആണ്. കോഴ്സ് ഫീ 13,992 രൂപ.Hong Kong Polytechnic University യുടെ Knowledge Management and Innovation Research Center (KMIRC) ആണ് ഈ കോഴ്സ് സ്ട്രക്ച്ചർ ചെയ്തിരിക്കുന്നത്. ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് എന്നിവയിൽ പശ്ചാത്തലമുള്ളവർക്കാണ് ഈ കോഴ്സ് അനുയോജ്യം. ടെക്‌നിക്കൽ ബാക്ഗ്രൗണ്ട് നിർബന്ധമില്ല.

  • Business Analyst Online Training and Certification Program – Bridging the Gap 

ഫീസില്ല, സമയപരിധിയുമില്ല എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. കോഴ്സിന്റെ ഭാഗമായി പ്രാക്ടിക്കൽ ട്രെയിനിങ് വിദ്യാർത്ഥികൾക്ക് ലഭിക്കും. ഓൺലൈൻ ആയ, പക്ഷെ റിയൽ വേൾഡ് ട്രെയിനിങ് ബ്രിഡ്ജിങ് ദി ഗാപ് പ്രൊവൈഡ് ചെയ്യുന്ന ഈ കോഴ്സിന്റെ പ്രത്യേകതയാണ്. ഹാൻഡ്‌സ് ഓൺ ഇൻസ്ട്രക്ടർമാരും ഡോക്യൂമെന്റേഷൻ റിവ്യൂസും വിദ്യാർത്ഥികൾക്ക് മികച്ച പടനാനുഭവമാണ് ഒരുക്കുന്നത്. 

  • Become a Business Analytics Expert – LinkedIn Learning 

ലിങ്കെഡിൻ ലേണിങ് ഒരുക്കുന്ന കോഴ്സ് ആണിത്. ഈ കോഴ്സിനും ഫീസോ, സമയപരിമിതിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല. സക്സസ്ഫുൾ ബിസിനസ് അനലിസ്റ്റ് ആവുന്നതെങ്ങനെ എന്നതാണ് ഈ കോഴ്സിന്റെ ഒബ്ജക്റ്റീവ്. ഡാറ്റ ഗാതർ ചെയ്യാനും, ഡോക്യുമെന്റ് ചെയ്യാനും, ബിസിനസ് ആവിശ്യങ്ങളും റിക്വയർമെന്റ്സും അനലൈസ് ചെയ്യാനുമൊക്കെയുള്ള സ്‌കിൽസ് ആണ് കോഴ്സ് പ്രൊവൈഡ് ചെയ്യുന്നത്. ഒരു ബിസിനസ് അനലിസ്റ്റ് എക്സ്പെർട്ട് ആവാൻ ഈ കോഴ്സ് ഹെൽപ്ഫുൾ ആണ്. 

  • Decision-Making and Risk: An Introduction – Future Learn

രണ്ട് ആഴ്ചകൾ മാത്രം ദൈർഘ്യമുള്ള ഫ്യൂച്ചർ ലേൺ കോഴ്സ് ആണിത്. പാർട്ട് ടൈം എൻറോൾമെന്റ് ആണ്, കോഴ്സ് സൗജന്യവുമാണ്. റിസ്കിന്റെ ഡെഫിനിഷൻ എന്താണ്? വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ജീവിതത്തിലും ഡിസിഷൻ മേക്കിങ് സമയത്ത് നമ്മൾ നേരിടുന്ന തടസങ്ങൾ എന്തൊക്കെ? തുടങ്ങിയ കാര്യങ്ങളാണ് ഈ കോഴ്സിന്റെ ഒബ്ജക്റ്റീവ്. ഈ തടസ്സങ്ങളെ നേരിടാനുള്ള ചില ടെക്‌നിക്കുകളും കോഴ്സ് കഴിയുന്നതോടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയും. 

Top 10 business analytics courses in malayalam

  • Fundamentals of Google Analytics by Skillshare

ഒരു മണിക്കൂർ, ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫ്രീ കോഴ്സ് ആണിത്. ഗൂഗിൾ അനലിറ്റിക്സിന്റെ ഫണ്ടമെന്റൽസ് ആണ് ഈ കോഴ്സിലൂടെ പഠിക്കാനുള്ളത്. യൂസർ ഡെമോഗ്രാഫിക്‌സ് മനസിലാക്കി ഒരു പെർഫെക്റ്റ് ഡാഷ്‌ബോർഡ് ക്രിയേറ്റ് ചെയ്യുന്നത് എങ്ങനെ എന്നത് മുതൽ ഓരോ ലെസണും വെബ്സൈറ്റിനെ എങ്ങനെ വളർത്തിയെടുക്കാം തുടങ്ങിയ നമ്മുടെ ലക്ഷ്യത്തിലേക്കെത്താൻ ആവിശ്യമായ ടിപ്സും ട്രിക്‌സും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ്. 

  • Business Analytics Specialization by Coursera

കോഴ്സ്എറയാണ് ഈ കോഴ്സ് നൽകുന്നത്. ദൈർഘ്യം നിശ്ചയിച്ചിട്ടില്ലാത്ത തീർത്തും സൗജന്യമായ ഓൺലൈൻ കോഴ്സ് ആണ് Business Analytics Specialization. ബിഗ് ഡാറ്റ അനലിറ്റിക്സിന്റെ ആമുഖം എന്ന നിലയിലാണ് ഈ കോഴ്സ് സ്ട്രക്ച്ചർ ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ഫിനാൻസ്, ഓപ്പറേഷൻസ്  

  • Data, Models, and Decisions – MIT

ഇത്ര സമയത്തിനുള്ളിൽ ചെയ്ത് തീർക്കണമെന്ന് നിർബന്ധമില്ലാത്ത, തികച്ചും സൗജന്യമായ കോഴ്സ് ആണിത്. പാർട്ട് ടൈം എൻറോൾമെൻറ് ആണ്. എങ്ങനെ മാനേജ്‌മന്റ് ഡിസിഷനുകൾ എടുക്കണമെന്ന് വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് കഴിയുന്നതോടെ വ്യക്തമാവുമത്രെ. എം ഐ ടി ആണ് കോഴ്സ് നൽകി വരുന്നത്. 

ഇതൊക്കെയാണ് ബിസിനസ് അനലിസ്റ്റ് രംഗത്തെ പ്രധാന ഓൺലൈൻ കോഴ്സുകൾ. ജോലി ചെയ്യുന്നവർക്ക് അതിനോടൊപ്പം തന്നെയോ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെയോ ചെയ്ത് തീർക്കാവുന്നവയാണ് ഈ കോഴ്സുകൾ എല്ലാം തന്നെ. ബിസിനസ് അണലിസ്റ്റുകൾക്ക് സാധ്യത കൂടി വരുന്ന ഈ സമയത്ത് ഈ കോഴ്സുകൾക്കുള്ള പ്രാധാന്യവും കൂടുതലാണ്. ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവും.