Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

കഥ തുടങ്ങുന്നത് ചെന്നൈയിലാണ്. ഇന്നിപ്പോ വരുമാനം 1 ബില്യണും കടന്ന് മുകളിലോട്ട് കുതിച്ചുകൊണ്ടേയിരിക്കുന്ന, ലോകം മുഴുവൻ പടർന്ന് പന്തലിച്ച് കഴിഞ്ഞ ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ സോഹോയുടെ സ്റ്റോറി. ദി സോഹോ സ്റ്റോറി.How did ZOHO become successful?

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യത്തിൽ ചെന്നൈയിലെ ഒരു സബർബൻ അപ്പാർട്ട്മെന്റുകളിൽ ഒന്നിൽ വിപ്ലവകരമായ ഒരാശയം പിറന്നു. “Build smart technology to help businesses work better.” ബിസിനസ്സുകളെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിന് സ്‌മാർട്ട് സാങ്കേതികവിദ്യ നിർമ്മിക്കുക. അന്നത്തെ ആ ആശയമാണ് ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന വേൾഡ് ക്ലാസ് ടെക്നോളജി കമ്പനിയായി നമ്മുടെ മുന്നിലുള്ളത്. Zoho: സ്മാൾ ഓഫീസ് ഹോം ഓഫീസ്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഓഫീസ് സ്യൂട്ട് ആണ് സോഹോ പ്രൊവൈഡ് ചെയ്യുന്നത്. How did ZOHO become successful? 

Zoho; a world-class MNC from Tamilnadu

1996 ൽ ശ്രീധർ വെമ്പുവും ടോണി തോമസും ചേർന്ന് തുടക്കം കുറിക്കുമ്പോൾ സോഹോ, അഡ്‌വെന്റ്നെറ്റ് ആയിരുന്നു, 2009 വരെ. തുടക്കം നെറ്റ്‌വർക്ക് മാനേജ്‍മെന്റ് സോഫ്റ്റ്‌വെയർ ആയായിരുന്നു. അധികം വൈകിയില്ല. അഡ്‌വെന്റ്നെറ്റ് നെറ്റ്‌വർക്ക് എക്സ്പാൻഡ് ചെയ്തു. 2001 ൽ നേരെ ജപ്പാനിലേക്ക്.ചെറുകിട, ഇടത്തരം ബിസിനസുകളായിരുന്നു അവിടുന്ന് അങ്ങോട്ട് അഡ്‌വെന്റ്നെറ്റിന്റെ ഫോക്കസ്. 2005 ൽ സോഹോ സി ആർ എം അഥവാ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മന്റ് റിലീസ് ചെയ്തു, കൂട്ടത്തിൽ കമ്പനിയുടെ ആദ്യത്തെ ഓഫീസ് സ്യൂട്ട് പ്രോഡക്റ്റ് ആയ സോഹോ റൈറ്ററും. തൊട്ട് പിന്നാലെ 2006 ൽ Zoho Projects, Creator, Sheet, Show എന്നിങ്ങനെ ഓഫീസ് സ്യൂട്ടിലെ മറ്റ് പ്രൊഡക്ടുകളും റിലീസ് ചെയ്യപ്പെട്ടു. പ്രയാണത്തിന്റെ തൊട്ടടുത്ത ഘട്ടമായ 2007 ൽ സോഹോ കൊളാബറേറ്റിവ് സ്‌പേസിലേക്ക് ചുവടുവെച്ചു. സോഹോ ഡോക്‌സും സോഹോ മീറ്റിങ്ങും റിലീസ് ചെയ്തു. 2008 ൽ ഇൻവോയ്‌സിങ്ങും മെയിൽ ആപ്പ്ളിക്കേഷനും കൂടി ആഡ് ചെയ്തതോടെ അതെ വർഷം ഓഗസറ്റിൽ സോഹോ 1 മില്യൺ യൂസേർബേസ് എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്തിച്ചേർന്നു.

Boat ഇന്ത്യയിലെ നമ്പർ വൺ ലൈഫ് സ്റ്റൈൽ ബ്രാൻഡായത് എങ്ങനെ?

2009 ൽ ആണ് പേരുമാറ്റം നടക്കുന്നത്. ഓൺലൈൻ ഓഫീസ് സ്യൂട്ട് പുറത്തിറക്കി അഡ്‌വെന്റ്നെറ്റ് നമ്മളിന്നറിയുന്ന സോഹോ ആയി മാറി. അന്നും ഇന്നും സോഹോയുടെ മാത്രം പ്രത്യേകത എന്താണെന്നുവെച്ചാൽ, ഇതുവരെ വെൻച്വർ ക്യാപിറ്റലുകളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല സോഹോ, ഐ പി ഓ ഇല്ല, ആരാലും ഏറ്റെടുക്കപ്പെടാനുള്ള അവസരവുമൊരുക്കിയിട്ടില്ല. ചുരുക്കി പറഞ്ഞാൽ, സോഹോ ഇന്നും പ്രൈവറ്റ്‌ലി ഓൺഡ് കമ്പനിയാണ്. ആരുടെയും കീഴിലല്ലാതെ ആവശ്യത്തിലധികം സ്വാതന്ത്ര്യത്തോടെ, സ്വന്തം തെറ്റുകൾ സ്വയം ബോധ്യപ്പെട്ട്, തിരുത്തി, അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ പോർട്ടഫോളിയോ ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടാക്കിയെടുത്തുകൊണ്ടാണ് സോഹോ ഇന്ന് കാണുന്ന സോഹോ ആയി വളർന്നത്. 

Zoho; a world-class MNC from Tamilnadu

സോഹോയുടെ ഹെഡ് ക്വാട്ടേഴ്‌സ് ഇന്നും ചെന്നൈയിൽ തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 രാജ്യങ്ങളിൽ സോഹോയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. 150 ൽ അധികം രാജ്യങ്ങളിൽ ഇന്ന് സോഹോയുടെ സേവനങ്ങൾ ലഭ്യമാണ്. 25 വർഷമായി സോഹോ പ്രയാണം ആരംഭിച്ചിട്ട്. 2000 ൽ അധികം പാർട്ട്ണേർസ് ഇന്ന് സോഹോയ്ക്കുണ്ട്. 55 ൽ അധികം പ്രൊഡക്ടുകളും. 11000 അധികം തൊഴിലാളികളാണ് സോഹോയുടെ കീഴിലുള്ളത്.

ക്രെഡൻഷ്യലിസത്തിന്റെ അതിരുകൾ ഭേദിച്ചുകൊണ്ടാണ് സോഹോയിൽ നിയമനം നടക്കുന്നത്. അതിന്റെ ഭാഗമായി തന്നെ റൂറൽ മേഖലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികളെ സോഹോ കൂടുതലായി പരിഗണിക്കുന്നു. കൂടാതെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തി പരിചയമുള്ളതുകൊണ്ട് അവർ അതുമാത്രമേ ചെയ്യാവൂ എന്ന് യാതൊരു നിയന്ത്രണവും സോഹോ വച്ച് പുലർത്തുന്നില്ല, അതുകൊണ്ട് തന്നെ ക്രിയേറ്റിവ് ഡിസൈൻ ചെയ്യുന്ന പ്രോഗ്രാമേഴ്സും, കസ്റ്റമർ സപ്പോർട്ടിലേക്ക് വഴിമാറിയ കണ്ടന്റ് റൈറ്റേഴ്‌സും, ഹ്യൂമൻ റിസോഴ്സ്‌ റോളുകൾ കൈകാര്യം ചെയ്യുന്ന കോപ്പി എഡിറ്റേഴ്സും സോഹോയുടെ പ്രത്യേകതകളാണ്.

Zoho; a world-class MNC from Tamilnadu

റിസർച്ച് ആൻഡ് ഡെവലപ്മെൻറ് രംഗത്ത് കൂടുതൽ ഇൻവെസ്റ്റ്മെന്റുകൾ നടത്തികൊണ്ട് ഭാവി കെട്ടിപ്പടുക്കാൻ തയ്യാറാവുന്ന സോഹോ ആണ് ഇപ്പോഴത്തെ കാഴ്ച. ഗ്രാമീണ മേഖലകളിൽ നിന്നുള്ള കഴിവുറ്റ ഉദ്യോഗാർഥികളിലേക്ക് അവസരങ്ങൾ എത്തിക്കുക, ഡാറ്റ പ്രൊട്ടക്ഷനും സെക്യൂരിറ്റിയും സോഹോയുടെ കമ്മിറ്റ്മെന്റുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. അത് ഒന്നുകൂടി സ്ട്രെങ്തെൻ ചെയ്യുക, ഫുൾ സ്റ്റാക്ക് എക്സ്പെർട്ടൈസ് ബിൽഡ് ചെയ്തെടുക്കുക, കാർബൺ ന്യൂട്രാലിറ്റി അച്ചീവ് ചെയ്യുക എന്നിങ്ങനെ പോകുന്നു സോഹോയുടെ ഭാവി പരിപാടികൾ. സോഹോ വളരുകയാണ്. ഒപ്പം ഇന്ത്യൻ എക്സ്പെർട്ടൈസും. ഇന്ത്യയിൽ നിന്നും ലോകത്തിനുവേണ്ടി.

ZOHO; Your life’s work,powered by our life’s work