അതേയ്, ഇനിയെന്താ അടുത്ത പരിപാടി? പത്ത്, +2 , ഡിഗ്രി പരീക്ഷകളൊക്കെ കഴിഞ്ഞ് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് പലരും. അവരെല്ലാവരും തന്നെ ഒരുവട്ടമെങ്കിലും കേട്ടിട്ടുണ്ടാവും ഇങ്ങനെ ഒരു ക്വസ്റ്റൻ? എന്തായിരുന്നു നിങ്ങളുടെ മറുപടി? എന്തെങ്കിലുമൊക്കെ ചെയ്യാതെ പറ്റില്ലല്ലോ, അങ്ങനെ ഒരു ഒഴുക്കൻ മട്ടില് മറുപടി പറഞ്ഞ് പോയാ മതിയോ നമുക്ക്? നമ്മുടെ ഭാവിയല്ലേ? അതിനെപ്പറ്റി നമ്മളാലോചിക്കണ്ടേ? വേണ്ടേ? നമ്മളാലോചിച്ചില്ലെങ്കിൽ വേറെ ആര് ആലോചിക്കും?
Read More : ജോലി കിട്ടാൻ ഏതെങ്കിലും ഒരു ഡിഗ്രി മാത്രം പോരാ!
പ്രിയപ്പെട്ട രക്ഷിതാക്കളോട് പറയാനുള്ളത്, മക്കളെ നിർബന്ധിച്ച് നിങ്ങളുടെ ഇഷ്ടം തലയിൽ കെട്ടിവെക്കുന്ന പരുപാടി ഇനിയെങ്കിലും ഒന്ന് നിർത്തണം. നിങ്ങളുടെ കുട്ടിയുടെ ഇഷ്ടം എന്താണെന്ന് അവരോട് ചോദിക്ക്. സ്വപ്നങ്ങൾക്ക് കുടപിടിച്ചുകൊടുക്കാൻ നോക്ക്. ഉറപ്പായും ഉയരങ്ങൾ കീഴടക്കാൻ അവരെക്കൊണ്ട് പറ്റും. സപ്പോർട്ട് കൊടുക്കണം എന്ന് മാത്രം. ഇത്രേം പഠിപ്പിച്ച് വലുതാക്കിയതിനു ശേഷവും, ആ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന മറുപടി പറയാനാണെങ്കിൽ ഇത്രേം പഠിച്ചതിന് പിന്നെ എന്താ കാര്യം? ചിന്തിച്ച് നോക്കൂ…!