𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕
എസ് എ പി (SAP-Systems, Applications and Products) യെക്കുറിച്ച് കേട്ടിട്ടില്ലേ? എസ് എ പി എന്നും സാപ് എന്നും പലയിടങ്ങളിൽ പല പേരുകളിൽ എസ് എ പി യെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയുണ്ട്. എന്താണ് എസ് എ പി? സോഫ്ട്‍വെയർ സ്‌കിൽസ് നേടി കരിയർ ബിൽഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്തുകൊണ്ടാണ് എസ് എ പി ചൂസ് ചെയ്യുന്നത്? എന്താണ് ഒരു എസ് എ പി പ്രൊഫെഷണലിന്റെ ജോലി? ആൻഡ് മോസ്റ്റ് ഇമ്പോർട്ടന്റ്‌ലി എങ്ങനെ ഒരു എസ് എ പി പ്രൊഫെഷണൽ ആവാം? നമുക്ക് നോക്കാം.
ആദ്യമേ തന്നെ പറയട്ടെ, എസ് എ പി ആണ്, ഒരിക്കലും അതിനെ ചേർത്ത് സാപ് എന്ന് പറയരുത്. കാരണം എസ് എ പി എന്നത് ഒരു Acronym അല്ല, മറിച്ച് initialism ആണ്. അതുകൊണ്ട് ഇന്റിവിജ്വൽ ലെറ്റേഴ്സ് ആയി തന്നെ വേണം അതിനെ വായിക്കാൻ.
എസ് എ പി അഥവാ സിസ്റ്റംസ് ആപ്പ്ളിക്കേഷൻസ് ആൻഡ് പ്രോഡക്ട്സ് ലോകപ്രശസ്തമായ ഒരു സോഫ്ട്‍വെയർ ആണ്. ഒരു ഇ ആർ പി സോഫ്ട്‍വെയർ. ഇ ആർ പി എന്നാൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്. അതായത് ഇത് ഒരു ഇന്റഗ്രേറ്റഡ് അല്ലെങ്കിൽ ഇൻകോപ്പറേറ്റഡ് സ്പേസ് ആണ്, എന്നുവെച്ചാൽ കമ്പനിയുടെ എല്ലാ ആവിശ്യങ്ങളും ഒരിടത്ത്, ഒരു സോഫ്ട്‍വെയർ ഉപയോഗിച്ച് മാനേജ് ചെയ്യാൻ കഴിയുന്ന സ്പേസ്. അതാണ് ഓരോ ബിസിനസുകൾക്കും എസ് എ പി പ്രൊവൈഡ് ചെയ്യുന്നത്. ജർമനിയിലെ എസ് എ പി എന്ന് തന്നെ പേരുള്ള കമ്പനിയാണ് സോഫ്ട്‍വെയറിന്റെ ഡെവലപ്പേഴ്‌സ്. 1972 മുതൽ ഇത്തരത്തിൽ എസ് എ പി ബിസിനസുകളെ സെർവ് ചെയ്യുന്നുണ്ട്.
ഈ മേഖലയിൽ മാർക്കറ്റ് ലീഡിങ് ആയിട്ടുള്ള സോഫ്ട്‍വെയർ ആയതുകൊണ്ട് തന്നെ എസ് എ പി എന്ന സോഫ്ട്‍വെയർ ഒരു കമ്പനി വാങ്ങിക്കുക എന്നത് നല്ല ക്യാഷ് ചെലവുള്ള കാര്യമാണ്, വാങ്ങിയാൽ മാത്രം പോരാ, അത് ഇമ്പ്ലിമെൻറ് ചെയ്യണം, ശേഷം ബിസിനസുമായി ബന്ധപ്പെട്ട ഓപ്പറേഷൻസ് എല്ലാം എസ് എ പിയിലേക്ക് കൺവെർട്ട് ചെയ്യുകയും വേണം. ഇവിടെയാണ് ഒരു എസ് എ പി കൺസൾട്ടന്റിന്റെ റോൾ. കോടികൾ ചിലവഴിച്ച് വാങ്ങിയ സോഫ്ട്‍വെയർ കൈകാര്യം ചെയ്യുന്നതിനായി സ്ഥിരമായി ഒരാളെ നിയമിക്കുന്നതിന് പകരം ഇത്തരം കൺസൾട്ടന്റുകളെ ആശ്രയിക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. എസ് എ പി സോഫ്ട്‍വെയറിന്റെ വിവിധ മൊഡ്യൂളുകൾ പഠിച്ച, അത് ഇമ്പ്ലിമെൻറ്റ് ചെയ്യാനും അതിന്റെ ഓപ്പറേഷൻസുമായി ബന്ധപ്പെട്ട അസിസ്റ്റൻസുകൾ നൽകാനും കഴിയുന്ന പ്രൊഫെഷനലുകളാണ് എസ് എ പി കൺസൾട്ടന്റുകൾ.
എസ് എ പി സോഫ്ട്‍വെയറിൽ 25 മൊഡ്യൂളുകളുണ്ട്. ഈ മൊഡ്യൂളുകളെല്ലാം പഠിക്കുക എന്നതല്ല ഒരു കൺസൾട്ടന്റ് ചെയ്യുന്നത്, പകരം ഏതെങ്കിലും ഒരു മോഡ്യൂളിൽ സ്‌പെഷലൈസ് ചെയ്യുകയാണ്. ശേഷം അവർ സ്‌പെഷലൈസ് ചെയ്തിരിക്കുന്ന മോഡ്യൂളിൽ ഹെൽപ്പ് ആവശ്യമുള്ള കമ്പനികളെ അസിസ്റ്റ് ചെയ്യുകയും ചെയ്യും. ഉദാഹരണത്തിന്, FICO- ഫിനാൻസ് ആൻഡ് കോൺട്രോളിങ് എസ് എ പി യിലെ വളരെ പ്രധാനപ്പെട്ട ഒരു മൊഡ്യൂളാണ്. FICO SAP കൺസൾട്ടന്റ് ആണ് ആ വിഭാഗത്തിൽ ഹെൽപ്പ് ആവശ്യമുള്ള ഒരു കമ്പനിയെ അസിസ്റ്റ് ചെയ്യുന്നത്. എസ് എ പി യുടെ എല്ലാ മൊഡ്യൂളുകളും എല്ലാ കമ്പനികളും ഉപയോഗിച്ചുവരുന്നില്ല അല്ലെങ്കിൽ എല്ലാം എല്ലാവർക്കും ആവശ്യമായി വരുന്നില്ല. ഓരോ കമ്പനിയുടെയും ഓപ്പറേഷൻസിന് അനുസരിച്ചിരിക്കും അത്.
എസ് എ പി യുടെ വളരെ പ്രധാനപ്പെട്ട, വളരെ കോമണായി ഉപയോഗിച്ചുവരുന്ന മൊഡ്യൂളുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.
SAP Financial Accounting അഥവാ FI, SAP കോൺട്രോളിങ് അല്ലെങ്കിൽ CO, ഇവ രണ്ടും കൂടി ചേർന്ന Finance and Controlling – FICO, Logistic Execution – LE, Supplier Relationship Management – SRM, Customer Relationship Management – CRM, Human Resources – HR, SAP Sales and Distribution – SD, SAP Production Planning – PP, SAP Materials Management – MM, SAP Quality Management – QM ,SAP Human Capital Management – HCM ഇവയാണ് വളരെ കോമണായി കമ്പനികൾ ഉപയോഗിച്ച് കാണുന്ന എസ് എ പി മൊഡ്യൂളുകൾ.
എസ് എ പി യുമായി ബന്ധപ്പെട്ട ഒരു കരിയർ സാധ്യത മാത്രമാണ് എസ് എ പി കൺസൾട്ടന്റ്. മറ്റൊന്ന് പവർ യൂസർ അല്ലെങ്കിൽ ഏൻഡ് യൂസർ ആണ്. ഏൻഡ് യൂസർ കമ്പനികളിൽ എസ് എ പി സോഫ്ട്‍വെയറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതേസമയം എസ് എ പി ഇമ്പ്ലിമെൻറ് ചെയ്യുന്നവരാണ് എസ് എ പി കൺസൾട്ടന്റ്സ്. ഏൻഡ് യൂസറിനേക്കാൾ കൂടുതൽ സാലറി, സ്റ്റാറ്റസ് ഒക്കെ ലഭിക്കുക ഇപ്പോഴും ഒരു കൺസൾട്ടന്റിന് ആണ്.
ഒരു എസ് എ പി കൺസൾട്ടന്റിന് ലഭിക്കുന്ന പ്രതിവർഷ ശരാശരി ശമ്പളം 15 ലക്ഷം രൂപയോളമാണ്. ഏൻഡ് യുസെറിന് ഇത് 5 ലക്ഷം രൂപയോളവുമാണ്. എസ് എ പി പഠിക്കുമ്പോൾ ഒരു എഡ്യൂക്കേഷൻ പാർട്ണറിൽ നിന്ന് തന്നെ പഠിക്കാൻ ശ്രദ്ധിക്കുക, ഗ്ലോബൽ സെർട്ടിഫിക്കേഷൻ കൂടി നേടുന്നതോടെ കൂടുതൽ അവസരങ്ങളും തേടിയെത്തും. പല ജോബ് റോളുകൾക്കും ഒരു സ്റ്റാൻഡേർഡൈസ്ഡ് ക്രൈറ്റീരിയ ഗ്ലോബൽ സെർട്ടിഫിക്കേഷൻ ആണ്.
എസ് എ പി രണ്ട് മാസം മാത്രം ദൈർഘ്യമുള്ള ഒരു കോഴ്സ് ആണ്. എസ് എ പിയുടെ പ്രത്യേകതകളെക്കുറിച്ച് പറയുമ്പോൾ ലോകത്തിലെ തന്നെ ലാർജ്സ്റ്റ് സോഫ്റ്റ്‌വെയറുകളെടുത്താൽ അതിൽ ആദ്യ 3 സ്ഥാനങ്ങളിൽ തന്നെ എസ് എ പി ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഇ ആർ പി സോഫ്റ്റ്‌വെയർ, നമ്പർ വൺ ഇ ആർ പി വെന്റർ എന്നീ ചോദ്യങ്ങളുടെയൊക്കെ ഉത്തരവും എസ് എ പി എന്ന് തന്നെയാണ്. കൂടാതെ 39 ഭാഷകളിൽ എസ് എ പി അവൈലബിൾ, അതും കൺട്രി വേരിയന്റ്സ് ഉൾപ്പെടെ ലഭ്യമാണ്.
പഠനം, പെട്ടെന്നൊരു ജോലി, സോഫ്ട്‍വെയർ സ്‌കിൽസ് ഇതൊക്കെയാണ് നിങ്ങളുടെ മുന്നിലുള്ള ചോദ്യങ്ങളെങ്കിൽ എസ് എ പി നല്ലൊരു ചോയ്‌സ് ആണ്.
Read More : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലിടങ്ങളിൽ ഭീതി പടർത്തുമ്പോൾ