ഒരു കണക്ക് പറയാം. കഴിഞ്ഞ വർഷം മാത്രം, നമ്മുടെ കേരളത്തിൽ ഡിഗ്രി നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഏതാണ്ട് രണ്ട് ലക്ഷത്തിനു മുകളിലാണ്. ഡിഗ്രി കഴിഞ്ഞ് നല്ലൊരു ജോലി ഇല്ലാത്ത ആളുകളുടെ എണ്ണം എട്ട് ലക്ഷത്തിനു മുകളിലാണ്. കഴിഞ്ഞില്ല, ജനസംഖ്യ കൂടുകയും എന്നാൽ അതിനനുസരിച്ച് സാമ്പത്തിക വളർച്ച ഉണ്ടാവാതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനം ആയിട്ടുണ്ട്. അതായത്, നാട്ടിൽ ഡിഗ്രിക്കാരുടെ എണ്ണം കൂടുന്നു എന്നല്ലാതെ, ജോലിക്കാരുടെ എണ്ണം കൂടുന്നില്ല.

Read More : ഇനിയെന്താ അടുത്ത പരിപാടി? ഉത്തരമുണ്ടോ?

ദാറ്റ് മീൻസ് ഡിഗ്രി മാത്രമുള്ളതുകൊണ്ട് നല്ലൊരു ജോലി കിട്ടണമെന്നില്ല. എല്ലാവരും ഡിഗ്രി എടുക്കുന്നു, അതുകൊണ്ട് ഞാനും എന്നാവരുത് നിങ്ങളുടെ ചിന്ത. ഡിഗ്രി മാറ്റിവെച്ച് ജോലി സാധ്യതയുള്ള മേഖലകൾ തിരഞ്ഞെടുക്കുന്നതോടെ തൊഴിലില്ലായ്മ നിരക്കിൽ മാറ്റം വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഹോസ്പിറ്റാലിറ്റി, ബാങ്കിങ് ഇൻഷുറൻസ്, ധനകാര്യം, ടൂറിസം, വിദ്യാഭ്യാസം, ഐ.ടി. തൂങ്ങിയ മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകളാണ് ഉള്ളത്. ഭാവിയിലെ കരിയർ ട്രെൻഡുകൾ വിരൽ ചൂണ്ടുന്നതും ഈ മേഖലകളിലേക്കാണ്