𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕
എങ്ങനെ ഒരു ഗ്രാഫിക് ഡിസൈനർ ആവാം? (How to become a Graphic Designer?) എന്താണ് ഒരു ഗ്രാഫിക് ഡിസൈനറുടെ ജോലി? ബേസിക്കലി, ക്രിയേറ്റീവ്സ് ഉണ്ടാക്കുക. അതിനു വേണ്ടി ഗ്രാഫിക്കൽ എലെമെന്റ്സും ടൂൾസുമൊക്കെ ഉപയോഗിക്കാം. ഉദാഹരണത്തിന് അഡോബ് ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, ഇൻഡിസൈൻ, കോറൽ ഡ്രോ തുടങ്ങിയവ. വിഷ്വൽ കമ്മ്യൂണിക്കേഷന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇന്ന് ഗ്രാഫിക് ഡിസൈനിങ്. ഒരു ഫ്‌ളക്‌സ് പ്രിന്റിങ് ഷോപ് മുതൽ പത്രം, ന്യൂ മീഡിയ, വിഷ്വൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് രംഗം, പരസ്യ കമ്പനികൾ തുടങ്ങി സിനിമ ലോകം വരെ എവിടെയൊക്കെയെന്നില്ല, എല്ലായിടത്തും ഗ്രാഫിക് ഡിസൈനമാർക്ക് അവസരങ്ങളുണ്ട്. എന്നുവെച്ചാൽ, ക്രിയേറ്റീവ് ആയ ഗ്രാഫിക് ഡിസൈനേഴ്സിന് ഡിമാൻഡ് വളരെ കൂടുതലാണ് എന്ന്.
ഗ്രാഫിക് ഡിസൈനിങ്ങിൽ ഒരു കരിയറാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്. ഡിസൈനിങ് ക്രിയേറ്റിവിറ്റിയുടെ ലോകമാണ്. നിങ്ങൾ എത്രമാത്രം ക്രിയേറ്റീവ് ആണോ അത്രത്തോളം ഈ ഒരു മേഖലയിൽ സക്സസ് ആവാൻ കഴിയും. ക്രിയേറ്റിവിറ്റി മാത്രം പോരാ, സോഫ്ട്‍വെയർ സ്‌കിൽസ് കൂടി വേണം. അതായത്, ഡിസൈനിങ് ടൂൾസും എലെമെന്റ്സുമായി നല്ല പരിചയവും വഴക്കവും ഉണ്ടാവണം. അല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം.
Softwares
ഗ്രാഫിക് ഡിസൈനിങ് ചെയ്യുന്നതിനായി കുറെയധികം സോഫ്ട്‍വെയറുകളുണ്ട്. അതിൽ ഏറ്റവും പോപ്പുലറായ ഒന്ന് അഡോബ് ഫോട്ടോഷോപ്പ് ആണ്. ഡിസൈനിംഗിന്റെ ബാലപാഠങ്ങൾ പഠിക്കാനും അപ്ലൈ ചെയ്യാനും കൂടുതൽ എളുപ്പവും ഫോട്ടോഷോപ്പ് തന്നെ. ഫോട്ടോഷോപ്പ് കൂടാതെ, കാൻവാ, ഫിഗ്മ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമുണ്ട്. കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിട്ടുള്ള ഡിസൈനിങ്ങിന് വേണ്ടി ഉപയോഗിക്കുന്നതാണ് അഡോബിന്റെ തന്നെ ഇല്ലുസ്ട്രേറ്റർ. ലോഗോ ഡിസൈനിങ്, ടൈറ്റിൽ ഡിസൈനിങ് തുടങ്ങിയ കാര്യങ്ങൾക്ക് ഇല്ലുസ്ട്രേറ്റർ ആണ് കൂടുതലായി ഉപയോഗിച്ചു കണ്ടിട്ടുള്ളത്.
Motion Graphics
മോഷൻ ഗ്രാഫിക്സ് എന്നൊരു മേഖല കൂടിയുണ്ട്. ഉണ്ടാക്കിയെടുക്കുന്ന ക്രീയേറ്റീവ്‌സിന് ചലനം വെപ്പിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്. അത് അഡോബിന്റെ തന്നെ ആഫ്റ്റർ എഫക്ട്സ് പോലുള്ള സോഫ്ട്‍വെയറുകളുപയോഗിച്ചാണ് ചെയ്യുന്നത്. കൂട്ടത്തിൽ, അറിഞ്ഞിരിക്കേണ്ട ഒന്നാണ് യു ഐ/യു എക്‌സ് ഡിസൈൻ. ഇനിയങ്ങോട്ട് നിരവധി സാദ്ധ്യതകൾ വരാൻ പോകുന്ന ഒരു മേഖലയാണ് ഇത്. വെബ്സൈറ്റുകളുടെ ഡിസൈൻ ആണ് ഇവിടെ ചെയ്യുന്നത്. ക്രീയേറ്റിവ് ഗ്രാഫിക് ഡിസൈനർക്ക് ഇവിടെയും റോളുണ്ട്. ഫിഗ്മ ഇത്തരത്തിൽ യു ഐ/യു എക്‌സ് ഡിസൈനുവേണ്ടി ഉപയോഗിച്ച് വരുന്ന ഫ്രീ സോഫ്ട്‍വെയർ ആണ്.
Research
ടൂൾസ് പരിചയപ്പെട്ടുകഴിഞ്ഞാൽ, എലെമെന്റ്‌സുമായൊക്കെ പരിചയമായി കഴിഞ്ഞാൽ, പിന്നെ ചെയ്യണ്ടത് റിസേർച്ചിങ്ങ് ആണ്. ക്രീയേറ്റീവ്സ് ഉണ്ടാക്കുക എന്നാൽ അതിനു പിന്നിൽ ഒരുപാട് കടമ്പകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റിസർച്ചിങ്ങ്. ക്ലൈന്റിന്റെ ആവിശ്യം മനസിലാക്കി, ടാർഗെറ്റ് ഓഡിയൻസ്, ഈ ക്രിയേറ്റിവ് ഇറങ്ങി ചെല്ലുന്ന മാർക്കറ്റ് തുടങ്ങി ഒരുപാട് കാര്യങ്ങൾ പഠിച്ച ശേഷം വേണം ഡിസൈൻ ചെയ്യാൻ.
ഫോട്ടോഷോപ്പിലും ഫിഗ്മയിലുമൊക്കെ ഒരുപാട് എലെമെന്റ്സ് ഉണ്ട്. അവയൊക്കെ ഡിസൈൻ ചെയ്യുമ്പോൾ ഉപയോഗിക്കാനുള്ളതാണ് താനും. എന്നുകരുതി ബുദ്ധിപൂർവം വേണം അവ പ്ലേസ് ചെയ്യാൻ. വൈറ്റ് സ്പേസ്നു വളരെയധികം പ്രാധാന്യമുണ്ട്. ഇമേജസിനും. എന്തിന് ചെറിയ ഒരു വരയ്ക്കും കുത്തിനും വരെ അതിന്റെതായ പ്രാധാന്യമുണ്ട്. ഫോണ്ട് തിരഞ്ഞെടുക്കുമ്പോൾ, കളർ തിരഞ്ഞെടുക്കുമ്പോൾ ഒക്കെ ശ്രദ്ധിക്കണം. പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് എക്സ്പീരിയൻസ്ഡ് ആയ ഡിസൈനർമാരിൽ നിന്നും ട്രെയിനിങ്, ഇന്റേൺഷിപ് പോലുള്ള കാര്യങ്ങൾ ചൂസ് ചെയ്യാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ പ്രാക്ടിക്കൽ ആയി പഠിക്കാൻ അത് സഹായിക്കും.
Portfolio Building
കരിയർ ബിൽഡ് ചെയ്യുന്ന സമയത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ പോർട്ട് ഫോളിയോ. ഒരു ഗ്രാഫിക് ഡിസൈനറുടെ കേസിൽ പോർട്ടഫോളിയോക്ക് വളരെയധികം പ്രാധന്യമുണ്ട്. ബിഹാൻസ് പോലുള്ള നെറ്റ്വർക്കിങ് പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് ചെയ്ത വർക്കുകൾ ഷോകേസ് ചെയ്യുന്നത് നന്നായിരിക്കും. പ്രൊഫൈൽ ബിൽഡ് ചെയ്യുന്നതിനും നിങ്ങൾക്ക് നിങ്ങളെ തന്നെ മാർക്കറ്റ് ചെയ്യുന്നതിനും അത് സഹായിക്കും.
Courses
ഗ്രാഫിക് ഡിസൈനർ ആവുന്നതിന് എന്താണ് പഠിക്കേണ്ടത് എന്നൊരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. ഗ്രാഫിക് ഡിസൈനർ ആവാൻ ഏതെങ്കിലും ഒരു പ്രത്യേക വിഷയം എടുത്ത് പഠിക്കണം എന്ന നിര്ബന്ധമൊന്നുമില്ല. നിങ്ങളുടെ ഡിഗ്രി, പി ജി ഇവയൊന്നും ഈ ഒരു കരിയറിനെ ബാധിക്കുന്ന കാര്യങ്ങളല്ല. ഗ്രാഫിക് ഡിസൈനിങ് പ്രത്യേകമായി പഠിക്കണമെന്നുണ്ടെങ്കിൽ അതിനായി ഒരുപാട് കോഴ്സുകൾ നിലവിലുണ്ട്. മൾട്ടീമീഡിയ കോഴ്സുകൾ അതിന് നിങ്ങളെ സഹായിക്കും. അതല്ലെങ്കിൽ സെർട്ടിഫിക്കേഷൻ കോഴ്സുകൾ ഒരുപാടുണ്ട്. കോഴ്സുകൾ സോഫ്ട്‍വെയർ സ്‌കിൽസ് ഡെവലപ്പ് ചെയ്യാനും ടൂൾസ്, എലെമെന്റ്സ് തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നതിനും നിങ്ങളെ സഹായിക്കും. ഈ കോഴ്സുകളൊന്നും തന്നെ ചെയ്യാതെ സ്വയം പഠിച്ച് ഗ്രാഫിക് ഡിസൈനിങ് ചെയ്യുന്ന ആളുകളുണ്ട്. എന്നുകരുതി സെർട്ടിഫിക്കേഷൻ ആവിശ്യമില്ല എന്നല്ല. എല്ലാത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.
Certification
കുറെയധികം ഫ്രീ സെർട്ടിഫിക്കേഷൻ കോഴ്സുകൾ ഈ ഒരു മേഖലയിൽ നിലവിലുണ്ട്. അവയെ കൂടാതെ യുഡമി, കോഴ്സെറ പോലുള്ള പ്ലാറ്റ്ഫോമുകൾ ചെറിയ ഫീസിൽ നൽകുന്ന സെർട്ടിഫിക്കേഷനുകളുമുണ്ട്. കേരളത്തിലെ തന്നെ വിവിധ സർവകലാശാലകൾ നൽകിവരുന്ന Multimedia കോഴ്സുകളുമുണ്ട്. ഇവയിലേത് കോഴ്സ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഏതെങ്കിലും സ്ഥാപനത്തിൽ ചെന്ന്, ക്യാഷ് കുറെയധികം സ്പെൻഡ് ചെയ്ത് അവസാനം സെർട്ടിഫിക്കറ്റുമില്ല, ഒന്നും പഠിച്ചുമില്ല, കാശും പോയി എന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.
Scope
ഗ്രാഫിക് ഡിസൈനേഴ്സിന് വിവിധ മാധ്യമങ്ങളിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികളിൽ, അതുപോലെ പരസ്യ കമ്പനികളിൽ ഒക്കെ ജോലി നോക്കാവുന്നതാണ്. ഫ്രീലാൻസ് ആയി ജോലി നോക്കുകയോ, സ്വന്തമായി ഡിസൈൻ സ്റ്റുഡിയോ ആരംഭിക്കുകയോ ഒക്കെ ചെയ്യാം. ഇതൊന്നുമല്ലാതെ,കാശുണ്ടാക്കാനുള്ള മറ്റൊരു വഴി കൂടി പറഞ്ഞുതരാം. സെൽ യുവർ ക്രിയേറ്റീവ്സ്. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ പ്രീ ഡിസൈൻഡ് വർക്കുകൾ പണിയെടുക്കട്ടെ. അതായത് ടെംപ്ലേറ്റുകൾ ഉണ്ടാക്കി വിൽക്കുക. അതിന് ഒരുപാട് സൈറ്റുകൾ ഇന്ന് നിലവിലുണ്ട്. ഫ്രീപിക്, അഡോബ് സ്റ്റോക്ക്, ഷട്ടർ സ്റ്റോക്ക് തുടങ്ങിയവ. ഏതെങ്കിലും ഒരു വിഷയവുമായി ബന്ധപ്പെട്ട ടെംപ്ലേറ്റുകൾ ഉണ്ടാക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രം മതിയാവും. അത് ആവിശ്യക്കാരൻ വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് കാശ് കിട്ടും.
അങ്ങനെ അങ്ങനെ സാധ്യതകളൊരുപാടുണ്ട്. അവ തേടിക്കൊണ്ടേയിരിക്കുക. കണ്ടെത്തുക. പിന്നെ ഓൾവെയ്‌സ് അപ്ഡേറ്റഡ് ആയിരിക്കുക. മാർക്കറ്റ് മാറിക്കൊണ്ടേയിരിക്കുകയാണ്. ഒബ്സെർവഷൻ ഈസ് എ മസ്റ്റ്. മാറ്റുവിൻ ചട്ടുകങ്ങളെ… സ്വയമല്ലെങ്കിൽ അത് നിങ്ങളെ മറിച്ചിടും എന്നല്ലേ കവി വാക്യം. അപ്പൊ അത്രേയുള്ളു. ബി അപ്ഡേറ്റഡ്.(Reference : How to become a Grphic Designer? Everything to know)
Read More : ആനിമേഷൻ അതിരുകളില്ലാത്ത ഭാവനയുടെ ലോകം