ചീവീടിനെ കയ്യിൽ കിട്ടിയാൽ കയ്യും കാലും കെട്ടിയിട്ട് ചെവിയിൽ ഇയർഫോൺ വെച്ചുകൊടുത്ത് ഹൈ വോളിയത്തിൽ പാട്ട് കേൾപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. അത്രത്തോളം ശബ്ദം കൊണ്ട് വെറുപ്പിച്ച ജീവി വേറെ ഉണ്ടാവില്ല. ആൺ ചീവീടുകൾ മാത്രമാണ് ഈ ശബ്ദമുണ്ടാകുന്നത്. ഇതിന്റെ കഴുത്തിനു താഴെയായി കണ്ടുവരുന്ന ടിംബലുകൾ വൈബ്രേറ്റ് ചെയ്യിക്കുന്നതാണ് കക്ഷി. ഇണയെ ആകർഷിക്കാൻ പാട്ടുപാടുന്നതാണ് എന്നൊക്കെയാണ് വെപ്പ്.
Read More : ടിയൻസി പർവതങ്ങൾ; കടലിൽ നിന്നുയർന്നുവന്ന അത്ഭുതലോകം
രസകരമായ കാര്യം വർഷങ്ങളോളം, ഏതാണ്ട് 13 മുതൽ 17 വർഷം വരെ, മണ്ണിനടിയിൽ കഴിഞ്ഞതിനു ശേഷം വലിയ ശബ്ദത്തോടെ ഭൂമി പിളർന്ന് ചീവീടുകൾ കൂട്ടത്തോടെ പുറത്ത് വരികയാണ് ചെയ്യുന്നത്. 17 വർഷങ്ങൾ മണ്ണിനടിയിൽ കഴിഞ്ഞതിന് ശേഷം ജനിക്കുന്ന ചീവീടുകൾക്ക് പീരിയോഡിക്കൽ സിക്കാട എന്നാണ് പേര്. മണ്ണിനടിയിൽ മരങ്ങളുടെ വേരുകളെയാണ് ഇവ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്.
Read More : കവരുണ്ടാകുന്നതെങ്ങനെ? അറിയാം കവരിനുപിന്നിലെ രഹസ്യം
പുറത്തെത്തിക്കഴിഞ്ഞാൽ ഇണയെ ആകർഷിക്കുന്നതും പ്രജനനവും ഒക്കെ വളരെപ്പെട്ടെന്ന് കഴിയും. കാരണം മണ്ണിനടിയിൽ നിന്നും പുറത്തുവന്നാൽ ഇവയ്ക്ക് വെറും നാലാഴ്ചകൾ മാത്രമാണ് ആയുസ്സ്. ചീവീടുകൾ ഭക്ഷ്യ യോഗ്യമാണ് ട്ടോ. ഹെൽത്തിയും. WHO റെക്കമെന്റേഷനുമുണ്ട്. കഴിക്കുന്നവരും ധാരാളം.