വെളളിമാടുകുന്നിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2019 ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെയുളള കാലയളവിലേക്ക് എജ്യുക്കേറ്റര്‍ – 1, ട്യൂഷന്‍ ടീച്ചര്‍ (എല്‍.പി.1, യു.പി.-1 ഹൈസ്‌കൂള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും) എന്നിവരെ ആവശ്യമുണ്ട്. എജ്യൂക്കേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ബി.എഡ് പാസ്സായവരും കുറഞ്ഞത് മൂന്നു വര്‍ഷം അധ്യാപനമേഖലയില്‍ പരിചയവുമുണ്ടായിരിക്കണം. അധ്യാപക ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ടി.ടി.സി യോഗ്യതയുളളവര്‍ക്ക് എല്‍.പി/യു.പി വിഭാഗം ട്യൂഷന്‍ ടീച്ചര്‍ തസ്തികയില്‍ അപേക്ഷിക്കാം. എജ്യുക്കേറ്റര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ ഹോണറേറിയം നല്‍കും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ 8 വരെയും വൈകീട്ട് ആറ് മുതല്‍ 8 വരെയും അവധിദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയത്തും ട്യൂഷന്‍ നല്‍കണം.  താല്‍പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ സംബന്ധിച്ച രേഖകള്‍ സഹിതം മെയ് 30 ന് രാവിലെ 10.30 മണിയ്ക്ക് വെളളിമാട്കുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ – 0495 2731907.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!