സംസ്‌ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഹെഡ് ഓഫീസിൽ ഒഴിവുള്ള കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കരാർ വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: എം.കോം., കമ്പനി സെക്രട്ടറി കോഴ്‌സ്. പ്രവർത്തി പരിചയവും നിയമബിരുദവും ഉള്ളവർക്ക് മുൻഗണന.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.ksndfc.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.