ഒറ്റയ്ക്കിരുന്നു പഠിക്കുമ്പോൾ ക്ഷീണവും ഉറക്കവും വന്നേക്കാം. എന്തുക്കൊണ്ടു സുഹൃത്തുക്കൾക്ക് ഒപ്പമിരുന്നു പഠിച്ചുക്കൂടാ? ഒപ്പം പഠിക്കുന്ന കുട്ടികളെ ചേർത്ത് ഒരു സ്റ്റഡി ഗ്രൂപ്പ് ഉണ്ടാക്കുക. ഒന്നിച്ചിരുന്നു പഠിക്കുവാനും ഒരു സ്ഥലം കണ്ടെത്തുക.

ഒരേ ലക്ഷ്യത്തിനായി പഠിക്കുന്നതുകൊണ്ട് സ്റ്റഡി ഗ്രൂപ്പുകൾ ആത്മവിശ്വാസം വർധിപ്പിക്കും. സ്റ്റഡി ഗ്രൂപ്പിലെ എല്ലാവരും എല്ലാ വിഷയങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നില്ല. ഒന്നിച്ചുള്ള പഠനത്തിനിടയിൽ അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരിൽനിന്നും മനസ്സിലാക്കാനും, വിവിധ വിഷയങ്ങളിൽ അറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കാനും സാധിക്കും. തമ്മിൽ ചോദ്യങ്ങൾ ചോദിക്കാനും പരസ്പരം പഠിപ്പിക്കാനും സ്റ്റഡി ഗ്രൂപ്പുകൾ ഉപകരിക്കും.

 

Leave a Reply