മക്കളെ തല്ലിപ്പഴുപ്പിച്ച് എൻജിനീയറും ഡോക്ടറുമാക്കുന്ന രക്ഷിതാക്കളോട് ഒരു കാര്യം ചോദിച്ചോട്ടെ? സത്യത്തിൽ എന്താണ് നിങ്ങളുടെ പ്രശ്‍നം?

നിങ്ങളരെക്കാണിക്കാനാണ് നിങ്ങളുടെ കുട്ടികൾക്ക് ഇഷ്ടമില്ലാത്ത വിഷയങ്ങൾ അവരുടെ തലയിൽ കെട്ടിവെച്ച് അവരുടെ ഭാവി നശിപ്പിക്കുന്നത്? ഈ കോഴ്സും കരിയറുമൊക്കെ തിരഞ്ഞെടുക്കാൻ ലൈഫിൽ ഒരു ചാൻസേ കിട്ടൂ… തെറ്റിപ്പോയി എന്ന് തോന്നിയാൽ തിരുത്താൻ അവിടൊരു സെക്കന്റ് ചാൻസ് ഉണ്ടാവണമെന്നില്ല. പിന്നെന്തിനാ അച്ഛനമ്മമാരേ കുട്ടികളെ ഇങ്ങനെ ഒട്ടും പാകമാവാത്ത ഉടുപ്പിൽ കയറ്റി വീർപ്പുമുട്ടിക്കുന്നത്? അവർക്കിഷ്ടമുള്ളത് പഠിച്ച് ഇഷ്ടമുള്ള ജോലി ചെയ്യുമ്പോ കിട്ടുന്ന സന്തോഷത്തിനു പകരം വെക്കാൻ വേറെ ഒന്നിനും കഴിയില്ല. ഇഷ്ടമില്ലാത്തതിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നതിനേക്കാൾ നല്ലതല്ലേ, കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ഇഷ്ടപ്പെട്ട കാര്യം ഇഷ്ടത്തോടെ ചെയ്യുന്നത്?