• സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഏഷ്യയിൽ ഒന്നാമത്

  • ആഗോളതലത്തിൽ നാലാമത്

  • 2022 കേരള സ്റ്റാർട്ടപ്പ് മിഷന് ഉയർച്ചയുടെ വർഷമെന്നു സി ഇ ഒ അനൂപ് അംബിക

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീം എന്ന അംഗീകാരം കേരള സ്റ്റാർട്ടപ്പ് മിഷന് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 900 പേരിൽ നിന്നും 200 സംരംഭകർക്കാണ് കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പ് മിഷൻ ധനസഹായം നൽകിയത്. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2022 പ്രകാരം സ്റ്റാർട്ടപ്പ് മിഷൻ ഏഷ്യയിൽ ഒന്നാമതും ആഗോളതലത്തിൽ നാലാമതുമാണ്.

ഇൻക്യൂബേഷൻ പ്രവർത്തനങ്ങൾക്കും സംരംഭകത്വ വികസനത്തിനും സഹായകമാവുന്ന രീതിയിൽ 22 ബൂട്ട് ക്യാമ്പുകൾ. 8 ഹാക്കത്തോണുകൾ, 10 ഉച്ചകോടികൾ, 7 റീസേർച്ച് ഡെമോകൾ, 3 ബിസിനസ് ഡെമോകൾ, കൂടാതെ 50 ഓളം വെബ്ബിനാറുകളുമാണ് സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ഒരുവർഷത്തിനിടെ നടത്തിയത്.

15 നിക്ഷേപക-വ്യവസായ മീറ്റുകളും 40-ലധികം വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതിനൊപ്പം സ്റ്റാർട്ടപ്പുകൾക്ക് 2,500 മണിക്കൂറിൽ കുറയാത്ത മെന്റർഷിപ്പും ഇത് നൽകി. സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ നിലവാരത്തിൽ ശ്രദ്ധേയമായ ഉയർച്ചയാണ് 2022 സമ്മാനിച്ചത് എന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പറഞ്ഞു.