ഐ.ആര്‍.സി.റ്റി.സി. ദക്ഷിണ മേഖലയില്‍ ഹോസ്പിറ്റാലിറ്റി സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകളുണ്ട്. രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

ഹോസ്പിറ്റാലിറ്റി അന്‍ഡ് ഹോട്ടല്‍ മനേജ്‌മെന്റില്‍ മുഴുവന്‍ സമയ ബിരുദവും എഫ് ആന്‍ഡ് ബി ഇന്‍ഡസ്ട്രിയല്‍ (പ്രൊഡക്ഷന്‍, സര്‍വ്വീസ്), ഇന്‍ഡസ്ട്രിയല്‍ കാറ്ററിംഗ് തുടങ്ങിയവയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമുണ്ടായിരിക്കണം. കംപ്യൂട്ടര്‍ (എം.എസ്സ്. ഓഫീസ് ) അറിഞ്ഞിരിക്കണം. അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. പ്രായം 2018 ജൂലൈ ഒന്നിന് 30കവിയരുത്.

ജൂണ്‍ 25ന് ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് ന്യുട്രീഷനില്‍ വെച്ചും (4 വേ ക്രോസ് സ്ട്രീറ്റ്, സി.ഐ.ടി. ക്യാംപസ്, ടി.ടി.ടി.ഐ., തറമനി പി.ഒ., ചെന്നൈ-600113) ജൂണ്‍ 27 ന് ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് ന്യുട്രീഷനില്‍ വെച്ചും (എം.എസ്സ്. ബില്‍ഡിങ്ങിനു സമീപം, എസ്സ്.ജെ. പോളിടെക്‌നിക് ക്യാംപസ്, ബംഗളൂരു-560001) ജൂണ്‍ 29 ന് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ് മെന്റ് കാറ്ററിംഗ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് ന്യുട്രീഷനില്‍ വെച്ചും (ജി.വി.രാജ റോഡ്, കോവളം, തിരുവനന്തപുരം-695527) അഭിമുഖം നടക്കും.

രാവിലെ പത്തു മണി ഉച്ചക്ക് ഒരുമണിവരെയാണ് അഭിമുഖം. www.irctc.com എന്ന് വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പിയോടൊപ്പം പകര്‍പ്പും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വേണം അഭിമുഖത്തിന് ഹാജരാകാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here