ഭാരത് ഇലട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു, പഞ്ചകുള യൂണിറ്റിൽ 86 ഡെപ്യൂട്ടി എൻജിനീയർമാരുടെ ഒഴിവുണ്ട്. ബെംഗളൂരുവിൽ 20 ഇലക്ട്രോണിക്സ് എൻജിനീയർമാരുടെയും 15 മെക്കാനിക്കൽ എൻജിനീയർമാരുടെയും പഞ്ചകുളയിൽ 42 ഇലക്ട്രോണിക് എൻജിനീയർമാരുടെ 9 മെക്കാനിക്കൽ എൻജിനീയർമാരുടെ ഒഴിവുകളാണുള്ളത്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.

ഒന്നാം ക്ലാസ്സോടെ ബി.ഇ. / ബി.ടെക്. അല്ലെങ്കിൽ എ.എം.ഐ.ഇ. /  എ.എം.ഐ.ഇ.ടി.ഇ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഒബ്ജക്റ്റീവ് ടൈപ്പ് എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

ബെംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുവാഹത്തി എന്നിവടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. ജൂലൈ 11 മുമ്പായി www.belindia.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!