കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2022 നവംബറിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ പി ജി ഡിഗ്രി (എം ഡി/എം എസ്സ്) സപ്ലിമെന്‍ററി പരീക്ഷയുടെ രജിസ്ട്രേഷനും, തീസിസ് വിശദാംശങ്ങളും 3310/- രൂപ ഫീസു സഹിതം ഓൺലൈനായി 2022 ജൂലൈ ഇരുപത്തിരണ്ടു മുതൽ ആഗസ്റ്റ് ഒന്ന് വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം. രജിസ്ട്രേഷനും, തീസിസ് വിശദശാംശങ്ങളും 5515/- രൂപ ഫൈനോടുകൂടി ഓൺലൈനായി ആഗസ്റ്റ് രണ്ടു മുതൽ അഞ്ചു വരെ സമർപ്പിക്കാം. രജിസ്ട്രേഷൻ ഫൈനില്ലാതെ ഓൺലൈനായി പൂർത്തീകരിച്ചവർ, രജിസ്ട്രേഷൻ റിപ്പോർട്ട്, ഫൈനൽ തീസിസിന്‍റെ ഹാർഡ് കോപ്പി & സോഫ്റ്റ് കോപ്പി എന്നിവ 2022 ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിക്കകം സർവ്വകലാശാലയിൽ സമർപ്പിക്കണം. രജിസ്ട്രേഷൻ ഫൈനോടുകൂടി ഓൺലൈനായി പൂർത്തിയാക്കിയവർ രജിസ്ട്രേഷൻ റിപ്പോർട്ട്, ഫൈനൽ തീസിസിന്‍റെ ഹാർഡ് കോപ്പി & സോഫ്റ്റ് കോപ്പി എന്നിവ ആഗസ്റ്റ് പത്തിന് വൈകീട്ട് അഞ്ചു മണിക്കകം സർവ്വകലാശാലയിൽ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!