കോഴിക്കോട് എൻ.ഐ.ടി.യിൽ ഫിസിക്സ് വകുപ്പിന് കീഴിലുള്ള പ്രോജക്ടിൽ ജൂനിയർ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സിക്ക് ഫിസിക്സ് 55 ശതമാനം മാർക്കും , ഒപ്റ്റിക്കൽ എൻജിനീയറിങ്ങിൽ / ഓപ്പ്‌റ്റോ ഇലക്ട്രോണിക് സിൽ എം.ടെക്കിന് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

യോഗ്യരായവർ ജൂലായ് 16 ന് രാവിലെ 10 മണിക്ക് ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി കാലിക്കറ്റ് എൻ.ഐ.ടിയിലെ ഫിസിക്സ് വകുപ്പിൽ വാക്-ഇൻ ഇന്റർവ്യൂവിനെത്തണം. വിശദ വിവരങ്ങൾക്ക് www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!