എല്ലാ പഠനമേഖലയിലും പുതുപുത്തന്‍ ടെക്‌നോളജികള്‍ ഓരോ ദിവസവും കടന്നുവരുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അതിന്റെ സാങ്കേതികവശങ്ങള്‍ പഠിക്കുന്നതും വളരെ ഉപകാരപ്രദമാണ്. ഫേസ്ബുക്ക്, യൂ ട്യൂബ് തുടങ്ങിയവയില്‍ വരുന്ന ടെക്ക് വിഡീയോകള്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ കടന്നുവരവുകളെക്കുറിച്ചും ‘അപ്‌ഡേറ്റഡ്’ ആക്കുന്നു. ഒരു കാര്യം മനസ്സിലാക്കുക, പഠനം എന്നത് ഒരു തുടര്‍പ്രക്രിയയാണ്. കോളേജ് വിദ്യാഭ്യാസം അവസാനിച്ചെങ്കില്‍പോലും പഠനം അവസാനിക്കുന്നില്ല. അത്തരത്തിലുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി നിരന്തരം പരിശ്രമിക്കുക. ഇതിനായി പുസ്തകങ്ങളും പത്രങ്ങളും വെബ്‌സൈറ്റുകളും ബ്ലോഗുകളും വായിക്കുക.
Home INSPIRE