കേരള സർക്കാർ സ്‌ഥാപനമായ സി-ഡിറ്റിൽ ഐ.ടി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റവർക്ക് എൻജിനീയറിങ്, അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ട്രെയിനിങ് ഫോർ ടീച്ചേർസ്, ഡിപ്ലോമ കോഴ്‌സുകളായ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഓഫീസ് ഓട്ടോമേഷൻ കംപ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ മാനേജ്‌മന്റ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, മൾട്ടീമീഡിയ ഉൾപ്പെടെ സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വെബ് ഡിസൈൻ, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, ഇലക്ട്രോണിക് ഓഫീസ്, പി.എച്ച്.പി., ജാവ, .എൻ.ഇ.ടി., ടാലി സർട്ടിഫിക്കേഷൻ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടൂ, എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ എന്നിവയാണ് മേൽപറഞ്ഞ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
കൂടുതൽ വിവരങ്ങൾക്കും അഡ്‌മിഷനും www.tet.cdit.org സന്ദർശിക്കുക, 0471-2321360 എന്ന നമ്പറിൽ ബന്ധപ്പെടുക.