• തേർഡ് ബി എച്ച് എം എസ്

2022 സെപ്റ്റംബറിൽ നടത്തിയ തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി മൂന്നിനകം അപേക്ഷിക്കേണ്ടതാണ്.

  • ബി എസ് സി മെഡിക്കൽ മൈക്രോബയോളജി

2022 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം, ഒക്ടോബറിൽ നടന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേറയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ മുപ്പതിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • ബി എസ് സി മെഡിക്കൽ ബയോകെമിസ്ട്രി

2022 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം, ഒക്ടോബറിൽ നടന്ന മൂന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി
ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ മുപ്പതിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • ഒന്നാം വർഷ ബി എസ് സി എം ആർ ടി

2022 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ മുപ്പതിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • ഒന്നാം വർഷ എം എ എസ് എൽ പി

2022 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ മുപ്പതിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • മൂന്നാം വർഷ എം എസ് സി മെഡിക്കൽ ഫിസിയോളജി

2022 ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്‍ററി (2011 & 2019 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ മുപ്പതിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • മെഡിക്കൽ പി ജി ഡിഗ്രി/ഡിപ്ലോമ

2022 നവംബറിൽ നടന്ന മെഡിക്കൽ പി ജി ഡിഗ്രി/ഡിപ്ലോമ സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.

  • നാലാം വർഷ ബി എസ് സി എം എൽ ടി

2022 ഒക്ടോബറിൽ നടന്ന നാലാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി നാലിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • എട്ടാം സെമസ്റ്റർ ബി എ എസ് എൽ പി ക്ലിനിക്കൽ പ്രാക്ടികം

2022 ഡിസംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബി എ എസ്സ് എൽ പി ക്ലിനിക്കൽ പ്രാക്ടികം റെഗുലർ (2018 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി പി ടി – റീ ടോട്ടലിങ് ഫലം

2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.