മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഡയറക്ടർ സ്റ്റുഡന്റസ് സർവീസസ് (ഡി.എസ്.എസ്.) തസ്തികയിലേക്ക് സർവ്വകലാശാല / കോളേജുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന്‌ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ബിരുദാനന്തര ബിരുദത്തിൽ ഫസ്റ്റ് / സെക്കൻഡ് ക്ലാസും സർവ്വകലാശാലയിലോ കോളേജിലോ അധ്യാപകരായി ഏഴു വർഷത്തെ പ്രവർത്തിപരിചയം, അംഗീകരിക്കപ്പെട്ട സ്റ്റുഡന്റസ് സർവീസസ് പരിപാടികൾ മൂന്ന് വർഷത്തിൽ കുറയാതെയുള്ള സംഘാടന പരിചയം എന്നിവയാണ് യോഗ്യത. 2018 ജനുവരി 1ന് 50 വയസ്സിൽ കൂടാൻ പാടുള്ളതല്ല.

അപേക്ഷാഫോറത്തിനും വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.mg.ac.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 2018 ജൂലൈ 16.

Leave a Reply