Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭

ഒരു പ്രോഗ്രാമർ ആവുക എന്ന ലക്ഷ്യവുമായി നടക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ഇടയിൽ. 2023 ആഗ്രഹ സാഫല്യത്തിന്റെ വർഷമാവട്ടെ. പക്ഷെ എന്ത് പഠിക്കണം? ഏത് പഠിക്കണം? പഠിച്ചുകഴിഞ്ഞാൽ എത്രത്തോളം സാധ്യതയുണ്ട്? മാത്രമല്ല, എങ്ങനെ ഈ പ്രോഗ്രാമർമാരുടെ ഇടയിൽ പിടിച്ചു നിൽക്കും? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുന്നിലുള്ളതെന്നറിയാം. എല്ലാ കോഴ്‌സുകൾക്കും ഉള്ളത് പോലെ ബുദ്ധിമുട്ടുകൾ ഉള്ളവ തന്നെയാണ് പ്രോഗ്രാമിങ് കോഴ്സുകളും. പക്ഷെ, ലോജിക് ഉപയോഗിച്ച് ചിന്തിക്കാനും, അതിനനുസരിച്ച് പ്രവർത്തിക്കാനും, പ്രോഗ്രാം ചെയ്യാനും കഴിയുന്നവർക്ക് സക്സസ് ആവാൻ കഴിയുന്ന മേഖലയാണ് പ്രോഗ്രാമിങ്. ഈ ഒരു മേഖലയിലെ മികച്ച  ചില കോഴ്സുകളാണ് (Best programming courses to study in 2023) ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. 

എല്ലാം Udemy കോഴ്സുകളാണ്, എല്ലാം 500 രൂപയിൽ താഴെ മാത്രം ഫീ വരുന്നവ. ഇതുവരെ പഠിച്ച് കഴിഞ്ഞവരുടെ റിവ്യൂ പരിശോധിച്ചും പ്രോഗ്രാമിങ് രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള എക്‌സ്‌പേർട്ടുകളിൽ നിന്ന് അഭിപ്രായം തേടിയും തിരഞ്ഞെടുത്തവയാണ് ഇതിലെ 6 കോഴ്സുകളും. (Best programming courses to study in 2023)

best programming courses 2023

The Complete 2023 Web Development Bootcamp 

യാതൊരു മുൻപരിചയവും ആവശ്യമില്ലാതെ വെബ് ഡെവലപ്മഡന്റ് പഠിക്കാവുന്ന ഒന്നായാണ് ഈ കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പർക്ക് വേണ്ട എല്ലാ ട്രെയിനിങ്ങും പ്രാക്റ്റീസും കോഴ്സ് ഓഫർ ചെയ്യുന്നുണ്ട്. പെയ്ഡ് സോഫ്റ്റ്‌വെയറുകളുടെയൊന്നും സഹായമില്ലാതെ തന്നെ 16 ഓളം വെബ് ഡെവലപ്പ്മെന്റ് പ്രൊജെക്ടുകൾ ബിൽഡ് ചെയ്യാനും അത് നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ചേർക്കാനും കോഴ്സ് കഴിയുന്നതോടെ സാധിക്കും. കൂടാതെ ജൂനിയർ ഡെവലപ്പർ ജോബ് റോളുകളിലേക്ക് അപേക്ഷിക്കാനും ഏത് വെബ്സൈറ്റും തയ്യാറാക്കാനുള്ള ശേഷിയും, കോഴ്സ് ഓഫർ ചെയ്യുന്നുണ്ട്. 49 മണിക്കൂർ ഓൺ ഡിമാൻഡ് വീഡിയോ, 8 കോഡിങ് എക്‌സർസൈസുകൾ തുടങ്ങി നിരവധി പ്രത്യേകതകളാണ് കോഴ്സിനുള്ളത്. 

Flutter & Dart – The Complete Guide [2023 Edition]

ആൻഡ്രോയിഡ്, ഐ ഓ എസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഫ്രെയിം വർക്കായ ഫ്ലട്ടറിലേക്കുള്ള ഒരു കംപ്ലീറ്റ് ഗൈഡായാണ് കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലട്ടറിനെക്കുറിച്ചും പ്രോഗ്രാമിങ് ലാംഗ്വേജ് ആയ ഡാർട്ടിനെക്കുറിച്ചും ഫ്രം ദി ബേസിക്സ്, സ്റ്റെപ് ബൈ സ്റ്റെപ്പായി പഠിക്കാൻ കോഴ്സ് സഹായിക്കും. മുന്പരിചയമൊന്നുമില്ലാതെ തന്നെ ചെയ്യാവുന്ന കോഴ്സ് ആണിത്. എങ്കിലും പ്രോഗ്രാമിങ് ലാംഗ്വേജ് ബേസിക്സ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്, പക്ഷെ നിർബന്ധമില്ല. ആൻഡ്രോയിഡ്, ഐ ഓ എസ് ആപ്പുകൾ ഉണ്ടാക്കിയുള്ള മുൻപരിചയവും ആവിശ്യമില്ല. വിൻഡോസ്/ ലിനക്സ്/ മാക് ഓ എസ് തുടങ്ങി ഓപ്പറേറ്റിംഗ് സിസ്റ്റം ഏതും ഉപയോഗിക്കാം. 42 മണിക്കൂർ ഓൺ ഡിമാൻഡ് വീഡിയോ, അസൈന്മെന്റ്സ്, കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് കോഴ്സിന്റെ മറ്റ് പ്രത്യേകതകൾ. 

best programming courses 2023

iOS & Swift – The Complete iOS App Development Bootcamp 

ഐ ഓ എസ് പ്രോഗ്രാമിങ് ലാംഗ്വേജ് ആയ സ്വിഫ്റ്റ് ഉപയോഗിച്ച് ഐ ഓ എസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള പഠനമാണ് കോഴ്സ് ഓഫർ ചെയ്യുന്നത്. Xcode, UIKit, Swift UI, ARKit, CoreML, Core Data എന്നിവയൊക്കെ കോഴ്സിലൂടെ പഠിക്കാം. മാക് ഓ എസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഒരു കംപ്യൂട്ടറാണ് കോഴ്സ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ളത്. പ്രോഗ്രാമിങ് എക്സ്പീരിയൻസ് നിർബന്ധമില്ല. 60 മണിക്കൂർ ഓൺ ഡിമാൻഡ് വീഡിയോ, 12 ഡൌൺലോഡ് ചെയ്യാവുന്ന റിസോഴ്സുകൾ, 114 ആർട്ടിക്കിളുകൾ, 12 കോഡിങ് എക്‌സർസൈസുകൾ, കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവയും കോഴ്സ് ഓഫർ ചെയ്യുന്നുണ്ട്.

best programming courses 2023

The Complete Android 14 & Kotlin Development Masterclass 

ആൻഡ്രോയിഡ് ആപ്പ് ഡെവലപ്പ്മെന്റിന്റെ എ ടു സെഡ് കാര്യങ്ങളാണ് ഈ കോഴ്സ് ഓഫർ ചെയ്യുന്നത്. കോഴ്സ് കഴിയുന്നതോടെ ഏത് മൊബൈൽ ആപ്ലിക്കേഷനും നിർമിക്കാനുള്ള സ്കിൽ വളർത്തിയെടുക്കാൻ കഴിയും. പ്രോഗ്രാമിങ് രംഗത്തെ മുൻപരിചയം ആവിശ്യപ്പെടുന്നില്ലാത്ത കോഴ്സ് തന്നെയാണ് ഇതും. ആൻഡ്രോയിഡ് അപ്പുകളെക്കുറിച്ച് വളരെ കൃത്യമായ ഐഡിയ ഉണ്ടായിട്ടും പ്രോഗ്രാം ചെയ്യാനുള്ള അറിവില്ലായ്മയാണ് നിങ്ങളെ പിന്തിരിപ്പിക്കുന്നതെങ്കിൽ ഈ 47 മണിക്കൂർ ഓൺ ഡിമാൻഡ് വീഡിയോ ക്ലാസ് നിങ്ങളെ സഹായിക്കും.

PHP with Laravel for beginners – Become a Master in Laravel

ലറാവലിൽ മാസ്റ്റർ ആവുന്നതിനുള്ള കോഴ്സ് ആണിത്. അഡ്വാൻസ്ഡ് അപ്ലിക്കേഷനുകൾ നിർമിക്കുന്നതിന് ഇന്ന് ഏറ്റവും കൂടുതലുപയോഗിച്ച് വരുന്ന ഫ്രെയിം വർക്കാണ് ലറാവൽ. പ്രോഗ്രാമിങ് ലാംഗ്വേജ് പി എച്ച് പി യുടെയും ലറാവലിന്റെയും കോമ്പിനേഷനാണ് ഈ കോഴ്സ് ഓഫർ ചെയ്യുന്നത്. ലറാവൽ വളരെ പോപ്പുലറായിക്കൊണ്ടിരിക്കുകയാണ്, അതിനു കാരണം, ഒരു തവണ ലറാവൽ ഉപയോഗിച്ച് കോഡ് ചെയ്യാൻ പഠിച്ച് കഴിഞ്ഞാൽ പിന്നെ ഏത് കോംപ്ലക്സ് ആപ്ലിക്കേഷനും നിഷ്പ്രയാസം കൈകാര്യം ചെയ്യാം എന്നാണ് ലറാവൽ പ്രോഗ്രാമേഴ്‌സ് പറയുന്നത്. 43 മണിക്കൂർ വരുന്ന ഓൺ ഡിമാൻഡ് വീഡിയോ ക്ലാസുകളുള്ള ഈ കോഴ്സ് ലറാവൽ-പി എച്ച് പി ലോകത്തേക്കുള്ള വാതിലാണ് നിങ്ങൾക്ക് മുന്നിലേക്ക് തുറന്നിടാൻ പോകുന്നത്.

best programming courses 2023

Python and Django Full Stack Web Developer Bootcamp

പൈത്തണും ജാങ്കോ ഫ്രെയിംവർക്കും ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ വെബ്സൈറ്റുകൾ നിർമിക്കാം എന്നാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്. ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പർ കോഴ്സ് ആണിത്. വെബ്സൈറ്റ് ബിൽഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടതെല്ലാം നൽകുമെന്നാണ് കോഴ്സ് ഓഫർ. 32 മണിക്കൂർ ഓൺ ഡിമാൻഡ് വീഡിയോ ക്ലാസ് ആണ് ഉള്ളത്. മറ്റ് സ്റ്റഡി മെറ്റീരിയലുകളുമുണ്ട്.  

പ്രോഗ്രാമർ ആവുകയാണ് ലക്ഷ്യമെങ്കിൽ ഈ കോഴ്സുകളിൽ നിന്നും നിങ്ങളുടെ താത്പര്യമനുസരിച്ച് തിരഞ്ഞെടുത്തത് പഠിക്കാവുന്നതാണ്. ജോലി ചെയ്യുന്നതിനിടയിലും വീട്ടുജോലിക്കിടയിലുമൊക്കെ നല്ലൊരു കരിയറും ഭാവിയും സ്വന്തമാക്കാൻ ഈ ഓൺലൈൻ കോഴ്സുകൾ നിങ്ങളെ സഹായിക്കും. അവ ഉപയോഗപ്പെടുത്തുക. കോഴ്സുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ Udemy യുടെ സൈറ്റിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.

Read More : 2023 വർഷത്തെ ഹൈ ഡിമാൻഡ് ജോലികൾ