കൊച്ചി പോർട്ട് ട്രസ്റ്റിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ, ലീഗൽ ഓഫീസർ, സ്പോർട്സ് ട്രെയിനീ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്പോർട്സ് ട്രെയിനീ ഒഴികെയുള്ള തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

പബ്ലിക് റിലേഷൻസ് ഓഫീസർ, ലീഗൽ ഓഫീസർ എന്നീ തസ്തികയിൽ അപേക്ഷിക്കുന്നവർ http://cochinport.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടുക്കൂടി Secretary, Cochin Port Trust, Cochin, 682009 എന്ന വിലാസത്തിൽ ജൂലൈ 23 ന് മുൻപ് അപേക്ഷിക്കണം.

Leave a Reply