കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡികോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്  നടത്തുന്ന കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ  സെപ്റ്റംബര്‍ 18, 19, 20  തീയ്യതികളില്‍  വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ  14 കേന്ദ്രസര്‍വ്വകലാശാലകളിലേക്കും നാല്‌സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ പരീക്ഷകള്‍ പ്രതിദിനം രണ്ട് സെഷനുകളിലായി (രാവിലെ 10 – ഉച്ചയ്ക്ക് 12, ഉച്ചയ്ക്ക് രണ്ട്- വൈകീട്ട് നാല് ) ആണ് നടക്കുക. കേരളത്തിലെ 16 കേന്ദ്രങ്ങളിലും കര്‍ണ്ണാടകയിലെ മംഗളൂരു കേന്ദ്രത്തിലെയും പരീക്ഷകളുടെ ചുമതല കേരള കേന്ദ്രസര്‍വ്വകലാശാല നോഡല്‍ ഓഫീസര്‍ക്കാണ്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷാഹാളിലും പരിസരത്തും കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. വിശദവിവരങ്ങള്‍ക്ക് www.cucetexam.inwww.cukerala.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം.  സംശയങ്ങള്‍ക്ക് വിളിക്കാം- കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ പരീക്ഷാ വിഭാഗം  0467 2309467. 

LEAVE A REPLY

Please enter your comment!
Please enter your name here