Munavira Vakayil
Munavira Vakayil
Sub Editor, NowNext

“ഭക്ഷണം കഴിക്കുമ്പോൾ വയറല്ല മനസ്സാണ് നിറയേണ്ടത് ” എന്ന് ഉസ്താദ് ഹോട്ടലിലെ ഉപ്പുപ്പ പറയുന്നുണ്ട്. മനസ്സ് നിറഞ്ഞ് ഭക്ഷണം കഴിക്കാനും മനസ്സറിഞ് വിളമ്പാനും മനസ്സറിഞ് പാചകം ചെയ്യാനുമൊക്കെ ഒരു കഴിവ് വേണം. രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ അതിനെ കുറിച്ചറിയാൻ നമ്മൾ താല്പര്യം പ്രകടിപ്പിക്കാറില്ലേ…? അതൊന്ന് ഉണ്ടാക്കി നോക്കാൻ ശ്രമിക്കാറില്ലേ..? അതെ, അതും ഒരു കലയാണ്. ദിവസവും കഴിക്കുന്ന ഭക്ഷണം നമുക്ക് നൽകുന്നത് മികച്ച തൊഴിലവസരങ്ങളാണ്.

അതിൽ പ്രധാനപെട്ടവ താഴെ പറയുന്നു.

1. ഷെഫ്

ഭക്ഷണ മേഖലയിൽ സർവ്വ സാധാരണമായി എല്ലാവർക്കും അറിയുന്ന ഒരു തൊഴിൽ ആണ് ഷെഫ്. പുതിയ പരീക്ഷണങ്ങളിലൂടെ വ്യത്യസ്തമായി, രുചിയോടെ ഭക്ഷണം ഉണ്ടാക്കലാണ് ഇത്. ഈ മേഖലയിൽ താല്പര്യമുള്ളവർ ചെറിയ രീതിയിൽ,  ലോക്കൽ ബൗട്ടിക്‌ ആയോ റെസ്റ്റാറെന്റ് ആയോ തുടക്കം കുറിച്ചാണ് ഉയരത്തിൽ എത്താൻ ശ്രമിക്കുന്നത്. പാചകസംബന്ധമായ വിദ്യാഭ്യാസം നേടി നിങ്ങളുടെ ഷെഫ് കരിയർ വികസിപ്പിച്ചെടുക്കാം. 50,000 മുതൽ വേതനം നിങ്ങൾക്ക് പ്രതീക്ഷിക്കാം.

2. ബേക്കർ

മധുരമുള്ള സ്വാദിഷ്ടമായ കേക്കും മറ്റും ബേക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതും വളരെ സ്നേഹത്തോടെ ആളുകൾക്ക് പങ്കുവെക്കുന്നത് നിങ്ങൾക്കിഷ്ടമല്ലേ…? നിങ്ങളുടെ കഴിവും ഐഡിയകളും എല്ലാം ഉപയോഗപെടുത്തി അത് ഡിസൈൻ ചെയ്ത് മനോഹരമാക്കിയാവും നിങ്ങൾ പങ്കുവെക്കുന്നത്. കലാപരമായി നല്ല കഴിവുള്ളവർക്ക് മാത്രമേ ഈ ഭക്ഷണ പദാർത്ഥങ്ങളെ ഇത്ര മനോഹരമാക്കാൻ കഴിയൂ. ബേക്കിങ്ങിൽ താല്പര്യപ്പെടുന്നവർ ആണെങ്കിൽ വ്യത്യസ്തമായ ബേക്കറി വിഭവങ്ങൾ പരീക്ഷിച്ചു നോക്കൂ. ഭൂരിഭാഗം ആളുകളും ഇങ്ങനെയുള്ള മധുരമുള്ള ബേക്കറി വിഭവങ്ങളോട് വളരെ താല്പര്യ പെടുന്നവരാണ്. ചെറുതും വലുതുമായ എല്ലാ ബേക്കറി കടകളിലും, നിങ്ങൾക്ക് ഇത് വിൽക്കാനാവും. 20,000 രൂപ മുതൽ 40,000 വരെ വേതനം ലഭിക്കാവുന്ന തൊഴിൽ ആണ് ബേക്കർ എന്നത്.

3. റെസ്‌റ്റോറെന്റ് മാനേജർ

പാചക കലയിൽ താല്പര്യ പെടുന്നവർക്ക് ഇതൊരു മികച്ച തൊഴിൽ ആണ്. കാറ്ററിംഗ് മാനേജർ ആയോ റെസ്റ്റോറന്റിലോ നിങ്ങൾക്ക് പ്രവർത്തിക്കാം. ഇന്ന് റെസ്റ്റോറന്റ് മാനേജ്മെന്റ് സ്കൂളിൽ എല്ലാം പ്രൊഫെഷണൽ ആയി ഈ കോഴ്സിനെ വളർത്തിയെടുക്കുന്നു. അതുകൊണ്ട് തന്നെ ഇൻഡസ്ടറികളിൽ ഇതിനു സാധ്യത ഏറെയാണ്. ഇന്റർവ്യൂയിങ്, പരിശീലനം നടത്തുക, വേതനം നൽകുക, മറ്റു സ്റ്റാഫുകളുടെ ഷിഫ്റ്റും മറ്റും കാര്യങ്ങൾ നടത്തുക അങ്ങനെ കുറെയധികം മേഖലകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 50,000  രൂപ മുതൽ വേതനം ലഭിക്കാം.

4. പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നവർ (B&B)

പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നവർ ഒരേ സ്വരത്തിൽ പറയുന്നു ഞങ്ങൾ ചെയ്യുന്നത് സ്നേഹത്തിന്റെ തൊഴിൽ ആണെന്ന്. ദിനങ്ങളുടെ തുടക്കത്തെ മനോഹരമായ ഭക്ഷണം കൊണ്ടുണർത്തുന്നവരാണ് ഇവർ. ബെഡ് ആൻഡ് ബ്രേക്ക്‌ ഫാസ്റ്റ് ഓണർ (B&B) മികച്ച തൊഴിലവസരങ്ങളാണ് ലോകത്തിന്റെ പല ഭാഗത്തുമുള്ളത്. 2014 മുതൽ 2019 വരെ വാർഷിക നിരക്കിൽ 4.4 ശതമാനം വർധിച്ചതിന്റെ പിന്നിൽ ബി & ബി തൊഴിലാളികൾ ആണെന്ന് പറയപ്പെടുന്നു. വലിയ റെസ്‌റ്റോറെന്റ്കളിലും റിസോർട്ടുകളിൽ എല്ലാമാണ് ഈ തൊഴിലിന്റെ സാധ്യതയുള്ളത്. ഉയർന്ന ശമ്പളവും ലഭ്യമാണ്. വ്യത്യസ്തകരമായി, ബി & ബി യെ ഉപയോഗപെടുത്താൻ നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ബിസിനസിന്റെ ഉയർന്ന തലങ്ങളിലേക്ക് എത്തിപെടാൻ ബി & ബി മികച്ച  തൊഴിൽ ആണ്.

5. പാചക പുസ്തക രചയിതാവ്

നിങ്ങൾക്ക് അറിയാവുന്ന രുചിക്കൂട്ടുകളെ ഒരുമിച്ച് ചേർത്ത് ഒരു പുസ്തകം രചിക്കാൻ താല്പര്യപെടുന്നവരാണെങ്കിൽ അത് നിങ്ങളുടെ തൊഴിലാക്കി മാറ്റാം. നിങ്ങൾ പ്രായോഗികമായ ഐഡിയയും അത് വിപണിയിൽ ലഭിക്കാൻ ഒരു മാർഗ്ഗവും വന്നു കഴിഞ്ഞാൽ, നിങ്ങളുടെ പാചകക്കുറിപ്പുകൾ പങ്കുവെക്കാനും  മികച്ച ഫോട്ടോകൾക്കൊപ്പം അത് പ്രസിദ്ധീകരിക്കാനും നിങ്ങൾക്ക് കഴിയും. പല പാചക പുസ്തക എഴുത്തുകാരും അവരുടെ പ്രസിദ്ധീകരണങ്ങളുടെ അനുബന്ധമായി ഫുഡ് ബ്ലോഗിങ് വഴിയും ശ്രദ്ധ നേടുന്നുണ്ട്. ഒരു ഫുഡ് ബ്ലോഗ്, ഫോളോവേഴ്സിനെ നേടാനും നിങ്ങളുടെ പുസ്തകത്തിന് പബ്ലിസിറ്റി സൃഷ്ടിക്കുന്നതിനും ഒരു മികച്ച വഴിയാണ്.

പാചകം ഇഷ്ട്ടപെടുന്നവർക്കും അത് പ്രൊഫഷൻ ആക്കാൻ പറ്റിയവർക്കും ഇനിയും ഒരുപാട് അവസരങ്ങൾ പരന്ന് കിടക്കുകയാണ്. രുചി കൂട്ടുകൾക്കിടയിൽ സ്വാദിന്റെ വഴികളിൽ കൂടി ഇനി നിങ്ങൾക്ക് യാത്രയാവാം. രുചിയിൽ തീർത്ത  വിശാലമായ  യാത്ര നിങ്ങളുടെ ഭാവിയെ ഉയരത്തിലെത്തിക്കുമെന്ന് തീർച്ച.

 

Leave a Reply