ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്റർ / റിപ്പോർട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദം / ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും / ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രായപരിധി 27 വയസ്സ്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പരിശീലന കാലത്ത് മെച്ചപ്പെട്ട ആനുകൂല്യങ്ങളും പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും. അപേക്ഷകൾ ജൂലൈ 31നകം ലഭിക്കണം.
അപേക്ഷകൾ ജനറൽ മാനേജർ, ദേശാഭിമാനി, അരിസ്റ്റോ ജംഗ്ഷൻ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, [email protected] എന്ന ഈമെയിൽ വിലാസത്തിലോ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471-2701800 എന്ന നമ്പറിൽ ബന്ധപ്പെടുക.