30,000 ലധികം പേരിൽ വ്യാപിച്ച ഡെങ്കി പനി ശ്രീലങ്കയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കയിലെ ദേശീയ ദിനപത്രമായ മൗഭിമാ വ്യത്യസ്ത ആശയം കൊണ്ട് വരുന്നത്. ഈ പത്രം വായിക്കുന്നവർക്ക് ഡെങ്കി പനി വരില്ല. അത് എങ്ങനെയെന്നല്ലെ..?

മൗഭിനാ ദിന പത്രത്തിന്റെ അച്ചടി മഷിയാണ് ഇതിന് കാരണം. സിട്രോനെല്ല (പുൽത്തെലം) എന്ന ചേരുവ ചേർത്ത ശേഷമാണ് പത്രം അച്ചടിച്ചിരുന്നത്. ഈ ചേരുവ മഷിയിൽ ചേർന്ന് ഉണ്ടാകുന്ന മണം മൂലം പിന്നെ പത്രം വായിക്കുന്നവരുടെ അടുത്തേക്ക് ഒരു കൊതുകും വരില്ല.
സിട്രോനെല്ല എന്ന ചേരുവ കൊതുകളെ ഓടിക്കാൻ നല്ല മരുന്നാണ് എങ്കിലും, പേപ്പറിൽ ഇതു പുരട്ടിയുള്ള പരീക്ഷണം ഇതാദ്യമായിയാണ് നടത്തിയത് . സംഗതി ഹിറ്റ് ആയിയെന്ന് തന്നെ പറയാം, കൊതുകിനെ ഓടിക്കുന്ന പത്രം ഇറക്കിയ വകയിൽ മൗഭിമായുടെ വായനക്കാരിൽ 30% വർധനയാണ് ഉണ്ടായിരിക്കുന്നത്.

ഭൂരിപക്ഷം ആളുകളും അതിരാവിലെയും , വൈകുന്നേരവുമാണ് പത്രം വായിക്കാറുള്ളത്. ഈ സമയത്തു തന്നെയാണ് കൊതുകുകളുടെ വിളയാട്ടവും. ഇത് കൂടാതെ പ്രധാന ബസ് സ്റ്റോപ്പുകളിൽ എല്ലാം സിട്രോനെല്ല അടങ്ങിയ പോസ്റ്ററുകളും ഒട്ടിച്ചു. ഇത് ഡെങ്കിപനി വളർച്ചയിൽ ആക്കം കൂട്ടിയെന്നും പറയപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!