കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനുകീഴിലുള്ള കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ.ടി. ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിക്ക് 55 ശതമാനം മാര്‍ക്കുള്ള താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷാ ഫീസായി എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേരില്‍ മാറാവുന്ന 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുമായി ഓഗസ്റ്റ്് എട്ടിന് രാവിലെ 9.30ന് കെ.എസ്.ഐ.ഡിയില്‍ എത്തിച്ചേരണം.
വിശദ വിവരങ്ങള്‍ക്ക് www.ksid.ac.in