25.5 C
Cochin
Sunday, August 25, 2019

ഉല്‍പ്പന്ന വിതരണത്തിന് വിഷ്വല്‍ മെർച്ചൻറ്റൈസിങ്

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഒരു ഉല്‍പ്പന്നം അത് എത്ര നല്ലതാണെങ്കിലും യഥാര്‍ഥ ഉപഭോക്താവിന്‍റെ കൈകളിലെത്തിപ്പെട്ടില്ലെങ്കില്‍ ഉല്‍പ്പന്ന വിതരണമെന്ന ആ ശൃഖല പൂര്‍ണ്ണമാവില്ല. മാത്രവുമല്ല അങ്ങനെ വന്നെങ്ങില്‍ മാത്രമേ പിന്നീടുള്ള ബിസിനസും മുന്നേറുകയുള്ളു. അതിനാലാണ് ഉപഭോക്താവിന്‍റെ കൈകളില്‍ ഉല്‍പ്പന്നമെത്തിക്കുന്നത് ഇന്നൊരു പ്രൊഫഷണല്‍ കരിയര്‍ ആയി മാറിയത്. ഇതാണ് വിഷ്വല്‍ മെർച്ചൻറ്റൈസിങ്.

എന്താണി പ്രൊഫഷന്‍

ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ സെല്ലിങ്ങ് ടെക്നിക്കിലെ വിവിധങ്ങളായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണിവര്‍. ആകര്‍ഷകമായ ഉല്‍പ്പന്ന ഡിസ്പ്ലേ ചെയ്യുന്നവരാണിവര്‍. ചില്ലറ വില്‍പ്പനയുടെ പിന്നിലെ ബുദ്ധി കേന്ദ്രമാണിവരെന്നു പറയാം. ശാസ്ത്രീയവും കലാപരവുമായ ഷോറൂം രൂപകല്‍പ്പനയിലാണി വിഭാഗക്കാര്‍ ശ്രദ്ധിക്കുക.

എവിടെയാണ് ജോലി സാധ്യതകള്‍

ഷോപ്പിങ്ങിനെ അനായാസവും ആകര്‍ഷകവുമായ ഒരനുഭവമാക്കുകയെന്നതാണ് ആധുനിക വില്‍പ്പന രീതി. ബ്രാന്‍ഡഡ് ഷോറൂമിലും വലിയ മാളുകളിലും ഇവരുടെ സേവനം കൂടിയേ തീരു. ഇന്ന് കോരളത്തില്‍ പോലും ചെറു പട്ടണങ്ങള്‍ തോറും വന്‍കിട മാളുകള്‍ വരുന്നുണ്ട്. എക്സ്പോര്‍ട്ട് ഏജന്‍സികളിലും ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികളിലും ജോലി സാധ്യതകളുണ്ട്. എന്നിരുന്നാലും ഇതൊരു ക്രിയേറ്റീവ് ഫീല്‍ഡ് ആണെന്നോര്‍ക്കുക.

എങ്ങനെ പഠിക്കാം

ബിരുദത്തിന് ശേഷമുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ ആണ് ഈ രംഗത്തുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (http://www.nift.ac.in) തിരഞ്ഞെടുത്ത സെന്‍ററുകളില്‍ ഈ കോഴ്സ് പഠിക്കുവാന്‍ കഴിയും. പ്ലസ് ടുവാണ് യോഗ്യത, 6 മാസക്കാലാവധിയാണുള്ളത്. ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (http://www.jdinstitute.com/), പേള്‍ അക്കാദമി (http://pearlacademy.com), റാഫിള്‍സ് അക്കാദമി (http://www.raffles.edu.au/),എന്നിവിടങ്ങളിലും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

Leave a Reply

Must Read

- Advertisment -

Latest Posts

അന്താരാഷ്ട്ര കരിയറിനായി യു എൻ സിവില്‍ സർവീസ്

ഇന്ത്യന്‍ സിവില്‍ സർവീസ് നമുക്ക് പരിചിതമാണെങ്കിലും യു എൻ സിവില്‍ സർവീസ് നമുക്ക പൊതുവേ അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ സിവില്‍ സർവീസ് മേഖലയില്‍ തിളങ്ങുവാന്‍ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ്...

രാജ്യ സേവനം പാരാമിലിട്ടറിയിലൂടെ

സൈനിക സേവനത്തിനുള്ള മറ്റൊരു മികച്ച അവസരമാണ് പാരാ മിലിട്ടറിയിലൂടെ സാധ്യമാവുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും ബൃഹത്തായ പാരാ മിലിട്ടറി സർവീസുകളിലൊന്നാണ് ഇന്ത്യക്കുള്ളത്. ഒരു ദശലക്ഷത്തിലധികം പേർ വിവിധ പാരാ മിലിട്ടറി സർവീസുകളിലായി ജോലി ചെയ്യുന്നുണ്ട്. പാരാ...

മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] പരമ്പരാഗത എഞ്ചിനിയറിങ്ങ് ശാഖകളില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ സാധ്യത വളരെയേറെയുള്ള കോഴ്സാണ് മൈനിങ്ങ് എഞ്ചിനിയറിങ്ങ്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും...

കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഷിപ്പ് ബില്‍ഡിങ്ങ് ആന്‍ഡ് റിപ്പയറിങ്ങ്

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] ആഗോള തലത്തില്‍ത്തന്നെ ഏറെ പ്രാധാന്യമുള്ളയൊരു പ്രൊഫഷനാണ് ഷിപ്പ് ബില്‍ഡിങ്ങ് ആന്‍ഡ് റിപ്പയറിങ്ങിന്‍റേത്. ലോകത്താകമാനം 50000 ല്‍ പരം കണ്ടയ്നര്‍...

വിവര ശേഖരം കൈകാര്യം ചെയ്യുവാന്‍ ഡാറ്റാ സയന്‍സ്

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] പലപ്പോഴും ബ്രാന്‍ഡഡ് കമ്പനികളുടെ പരസ്യങ്ങള്‍ നിങ്ങള്‍ക്ക് മാത്രമായി നിങ്ങളുടെ മൊബൈലില്‍ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പല സാധനങ്ങളും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍...