ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ഈ വര്‍ഷം (2018 -2019) നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ കോഴ്‌സുകളായ നഴ്‌സിങ് / ഫാര്‍മസി തെറാപ്പിസ്റ്റ് കോഴ്‌സുകളിലേക്ക് ഓഗസ്റ്റ് 10 വൈകിട്ട് 5 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും, പ്രോസ്‌പെക്ടസും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷാ ഫോറം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഉപയോഗിക്കണം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 250 രൂപയും, എസ്.സി. /എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപയുമാണ്. കോഴ്‌സിന്റെ അപേക്ഷാ ഫീസ് ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ 0210-03-101-98 അദര്‍ റസീപ്റ്റ്‌സ് എന്ന ഹെഡില്‍ ഒടുക്കി, അസല്‍ അപേക്ഷാ ഫോറത്തോടൊപ്പം സമര്‍പ്പിക്കണം. 

എസ്.എസ്.എല്‍.സി. /പത്താം ക്ലാസ് തുല്യതയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യത. സര്‍വീസ് വിഭാഗത്തിലുള്ള ജീവനക്കാര്‍ മേലധികാരികള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലധികം കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷാ ഫാറങ്ങളും, അപേക്ഷാ ഫീസും ഒടുക്കണം.

പുരിപ്പിച്ച അപേക്ഷാ ഫോമുകള്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവന്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ സ്വീകരിക്കും. വൈകി ലഭിക്കുന്നതും അപൂര്‍ണ്ണവുമായ അപേക്ഷകള്‍ നിരസിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!