കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് മഹാത്മാഗാന്ധി സർവകലാശാല കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന ‘റിസർച്ച് ഇൻകുബേഷൻ പ്രോഗ്രാമിലേക്ക്’ അപേക്ഷ ക്ഷണിച്ചു. ഗവേഷണ കണ്ടെത്തലുകളെ സാമൂഹിക നന്മയ്ക്കു ഉതകുന്ന രീതിയിൽ വാണിജ്യപരമായ ഉൽപ്പന്നങ്ങൾ/ സാങ്കേതികവിദ്യ/ സേവനങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലുടനീളമുള്ള കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപകർ/ ശാസ്ത്രജ്ഞർ/ പോസ്റ്റ് ഡോക്ടറൽ ഫെലോകൾ/ ഗവേഷക വിദ്യാർഥികൾ/ ബിരുദാനന്തര ബിരുദർ (അവസാന വർഷ പ്രൊജക്റ്റ് പൂർത്തീകരിച്ചവർ), പൂർവ്വവിദ്യാർത്ഥികൾ എന്നിവരെ സംരംഭകർ ആയി മാറ്റുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക സാമ്പത്തിക വളർച്ച കൈവരിക്കുക മുതലായവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ കേരളത്തിനെ ലോക സ്റ്റാർട്പ്പ് ശൃംഖലയുടെ കേന്ദ്ര ബിന്ദു ആക്കി മാറ്റുന്നതിനുള്ള തുടക്കമാണ് ഈ പ്രോജക്ടിലൂടെ ഉദ്ദേശിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട 20 അപേക്ഷകർക്ക് 5 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പ് ഗ്രാന്റ് ലഭിക്കും. ലൈഫ് സയൻസ്/ ബയോടെക്‌നോളജി, ഹെൽത്ത്‌കെയർ, മെഡിക്കൽ ഡിവൈസ് ടെക്‌നോളജി, ജലസംരക്ഷണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, നാനോ ടെക്‌നോളജി, ഭക്ഷ്യ-കൃഷി, ഫിഷറീസ്, അസിസ്റ്റീവ് ടെക്‌നോളജി, ഊർജം, മൂല്യവർധനം, മാലിന്യ സംസ്‌കരണം, ബിസിനസ്സ്, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, എഞ്ചിനീയറിംഗ്, സാമൂഹികം, റൂറൽ ടെക്‌നോളജി, എന്നീ മേഖലകളിൽ നിന്നും വാണിജ്യവത്ക്കരിക്കാവുന്ന തലത്തിലുള്ള കണ്ടെത്തലുകൾക്കാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്. https://forms.gle/5pfNpc8c7ZnsBAaG7 എന്ന ലിങ്ക് വഴി സെപ്റ്റംബർ 30 വരെ പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് 9400039634 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ സർവ്വകലാശാല വെബ്‌സൈറ്റായ https://www.mgu.ac.in/ സന്ദർശിക്കുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!