ജെ.എ.ജി. എന്‍ട്രി സ്‌കീം ഇരുപത്തിരണ്ടാമതു ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് (NT) ഏപ്രില്‍ 2019 കോഴ്സിലേക്ക് കരസേന അപേക്ഷ ക്ഷണിച്ചു. ഇതുവഴി നിയമ ബിരുദധാരികള്‍ക്കു കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് അപേക്ഷിക്കാനാവുക. ആകെ 14 ഒഴിവുകളുള്ളതില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും 7 ഒഴിവുകള്‍ വീതമുണ്ട്. അപേക്ഷ ഓണ്‍ലൈനിലാണ്.
2019 ജനുവരി 1 അനുസരിച്ച് 21നും 27നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എല്‍.എല്‍.ബി. ബിരുദമാണ് യോഗ്യത. ഇത് ത്രിവത്സരമോ പഞ്ചവത്സരമോ ആകാം. അപേക്ഷകര്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ / സ്റ്റേറ്റ് റജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം. ഇതിനുപുറമെ നിശ്ചിത ശാരീരിക യോഗ്യതയുമുണ്ടാവണം.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്.എസ്.ബി. ഇന്റര്‍വ്യൂവിന് ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചയയ്ക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാബത്ത നല്‍കും.
www.joinindianarmy.nic.in എന്ന വെബ്സൈറ്റിലാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. മറ്റു വിശദാംശങ്ങളും ഇവിടെ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അതിന്റെ 2 കോപ്പി പ്രിന്റ് എടുക്കണം. ഒരു കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് ഫോട്ടോ ഒട്ടിച്ചു സ്വയം സാക്ഷ്യപ്പെടുത്തി സെലക്ഷന്‍ സെന്ററില്‍ ഹാജരാക്കണം. ഒരു പ്രിന്റ് ഔട്ട് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാം.
ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. ജഡ്‌ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട അവസാന ഓഗസ്റ്റ് 16.