കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ അസിസ്റ്റന്റ് മാനേജര്‍, പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജരുടെ മൂന്നും പ്രൊജക്ട് എക്‌സിക്യൂട്ടീവിന്റെ രണ്ടും ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് മാനേജര്‍ (ഫണ്ടിങ്)
ഒഴിവ് 1. യോഗ്യത: എം.ബി.എയും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ബി.ടെക്കും 4 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.
അസിസ്റ്റന്റ് മാനേജര്‍ (ഗ്ലോബല്‍ ലിങ്കേജസ്)
ഒഴിവ് 1. യോഗ്യത: എം.ബി.എയും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.
അസിസ്റ്റന്റ് മാനേജര്‍ (ബിസിനസ് ഡെവലപ്മെന്റ്സ്)
ഒഴിവ് 1. യോഗ്യത: എം.ബി.എ. (മാര്‍ക്കറ്റിങ്), 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
പ്രോജക്ട് എക്‌സിക്യൂട്ടീവ് (ബിസിനസ് ഡെവലപ്മെന്റ്)
ഒഴിവ് 2. യോഗ്യത: എം.ബി.എ.യും ഇവന്റ് കോര്‍ഡിനേഷന്‍, പ്രോഗ്രാംസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ പരിചയവും.
അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഉയര്‍ന്ന പ്രായം 35 വയസ്സും പ്രൊജക്ട് എക്‌സിക്യൂട്ടീവിന്റേത് 27 വയസ്സുമാണ്.
ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും www.startupmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാനതീയതി ഓഗസ്റ്റ് 16.