എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ / മാനേജർ ഗ്രേഡ് 2 / സൂപ്രണ്ട് തസ്തിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 539 ഒഴിവുകളാണുള്ളത്. ജനറൽ 294, എസ്.സി. 82, എസ്.ടി 22, ഒ .ബി.സി 141 എന്നിങ്ങനെയാണ് ഒഴിവുകളുടെ സംവരണക്രമം. വിമുക്തഭടർക്ക് 49 ഒഴിവുകളും അംഗപരിമിതർക്ക് 19 ഒഴിവുകളും സംവരണം ചെയ്‌തിട്ടുണ്ട്. ഇതേ തസ്തികയിലേക്ക് 2014 ജനുവരി 16 ന് പുറപ്പെടുവിച്ച വിജ്‍ഞാപനം റദ്ദ് ചെയ്‌തുകൊണ്ടാണ് ഇപ്പോൾ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

2014 ലെ വിജ്‍ഞാപന പ്രകാരം അപേക്ഷിച്ചവർ പുതിയ വിജ്‍ഞാപന പ്രകാരം വീണ്ടും അപേക്ഷിക്കണം. ഇങ്ങനെയുള്ള അപേക്ഷകർക്ക് വയസ്സിളവ് ലഭിക്കും. ഇവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. തുടക്കത്തിൽ  44,900 രൂപയായിരിക്കും ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഷെഡ്യൂൾഡ് ബാങ്കിലോ സർക്കാർ സ്ഥാനാപനങ്ങളിലോ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം, അപേക്ഷകന്റെ പ്രായം 2018 ഒക്ടോബർ 5ന് 21നും 27നും ഇടയിലായിരിക്കണം. എസ്.സി./ എസ്.ടി ക്കാർക്ക് 5 വർഷവും ഒ.ബി.സി.ക്കാർക്ക് 3 വർഷവും വിമുക്തഭടർക്ക് നിയമാനുസൃമുള്ളതും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും. 500 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി., എസ്. ടി, അംഗപരിമിതർ, വിമുക്തഭടർ, വകുപ്പ് തല ജീവനക്കാർ എന്നിവർ അപേക്ഷാ ഫീസായി 250 രൂപ അടച്ചാൽ മതിയാകും. ഇവർ പരീക്ഷയ്ക്ക് ഹാജരായാൽ ഈ തുക ബാങ്ക് ചാർജ് കിഴിച്ചു മടക്കി നൽകും.

അപേക്ഷകൾ www.esic.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫീസ് ഓൺലൈനായാണ് അടയ്‌ക്കേണ്ടത്.  വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 5.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!