പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ മിനിരത്ന കമ്പനിയായ കൊച്ചി കപ്പല്‍ശാലയില്‍ ഹിന്ദി പരിഭാഷകന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം, ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം, ട്രാന്‍സ്ലേഷനില്‍ പി.ജി.ഡിപ്ലോമ, ഹിന്ദി- ഇംഗ്ലീഷ് ടൈപ്പിങ്, മലയാളം പരിജ്ഞാനം എന്നിവയാണ് അഭിലഷണീയമായ യോഗ്യതകള്‍.

ഹിന്ദി – ഇംഗ്ലീഷ് പരിഭാഷയില്‍ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷ, യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാനും www.cochinshipyard.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം .

ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!