കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 2017- 18 അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസ്. പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബിപിഎല്‍ ലിസ്റ്റില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ലഭ്യമാക്കാനാണ് സ്‌കോളാര്‍ഷിപ്പ്.
എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസില്‍ നിന്ന് 5 ലക്ഷം രൂപ സമാഹരിക്കും. സര്‍ക്കാര്‍ സഹായവും ഉണ്ടാകും. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ തയ്യാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും.
കൃഷി, മത്സ്യബന്ധനം തുടങ്ങി 32 വിഭാഗങ്ങളില്‍പെടുന്ന തൊഴില്‍ ചെയ്യുന്നവരുടെ മക്കള്‍ക്കാണ് അര്‍ഹത. ഒരേക്കറില്‍ കൂടുതല്‍ സ്ഥലമോ 25,000 രൂപയില്‍ കൂടുതല്‍ മാസ വരുമാനമോ പാടില്ല. അഡ്മിഷന്‍ ആന്‍ഡ് ഫീ റഗുലേറ്ററി കമ്മറ്റി നിശ്ചയിച്ചിട്ടുളള വാര്‍ഷിക ട്യൂഷന്‍ ഫീസിന്റെ 10 ശതമാനം വിദ്യാര്‍ഥികള്‍ സ്വയം കണ്ടെത്തേണ്ടതാണ്. ബാക്കി വരുന്ന തുകയായിരിക്കും സ്‌കോളര്‍ഷിപ്പ് രൂപത്തില്‍ ലഭിക്കുക. അര്‍ഹതയുള്ളനര്‍ അതത് പ്രിന്‍സിപ്പലിന് സെപ്റ്റംപര്‍ 7നു മുമ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
വിശദവിവരങ്ങള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.