തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസിനു(ആരോഗ്യം) കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 28ന് തൈക്കാട് എസ്.എച്ച്.ആര്‍.സി.(സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സസ് സെന്റര്‍) കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തിരുവനന്തപുരം ജില്ലയില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ള എം.ബി.ബി.എസ്. ബിരുദധാരികള്‍ക്കു പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എം.ബി.ബി.എസ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിനു ഹാജരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതു മുതല്‍ 10 വരെ മാത്രമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Leave a Reply