തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സപ്ലൈ ചെയിനായ പ്രോകണക്ട് സപ്ലൈ ചെയിൻ സൊല്യൂഷൻസിൽ എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. ഒക്ടോബർ 5 വരെ PROCONNECT SUPPLY CHAIN SOLUTIONS, GROUND FLOOR, TC 24/282/ THYCAUD, TRIVANDRUM 695014ൽ വെച്ചാണ് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, കംപ്യുട്ടർ ആപ്പ്ലിക്കേഷനിൽ ഡിപ്ലോമ എന്നിവയുണ്ടാകണം,. മലയാളം – ഇംഗ്ലീഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയണം. എം.എസ്.ഓഫീസിൽ പ്രാവിണ്യം ഉണ്ടാകണം. ഹിന്ദി അറിയാമെങ്കിൽ ഉത്തമം.
ലോജിസ്റ്റിക്സിൽ ഒരു വർഷം മുതൽ ആറ് വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9387040168 / 9361504070 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.