കേന്ദ്ര സർക്കാരിനു കീഴിലുള്ള പൊതുമേഖലാ മിനിരത്‌ന കമ്പനിയായ നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി 619 ഓപ്പറേറ്റര്‍ ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡംബര്‍ ഓപ്പറേറ്റര്‍ ട്രെയിനി -213, ഡോസര്‍ ഓപ്പറേറ്റര്‍ ട്രെയിനി -121, സര്‍ഫേസ് മൈനര്‍ / കണ്ടിന്യൂസ് മൈനര്‍ ഓപ്പറേറ്റര്‍ ട്രെയിനി -28, പേ ലോഡര്‍ ഓപ്പറേറ്റര്‍ -21, ക്രെയിന്‍ ഓപ്പറേറ്റര്‍ ട്രെയിനി -34, ഗ്രേഡര്‍ ഓപ്പറേറ്റര്‍ ട്രെയിനി -38, ഷവല്‍ ഓപ്പറേറ്റര്‍ ട്രെയിനി -56, ഡ്രില്‍ ഓപ്പറേറ്റര്‍ ട്രെയിനി -48, ഡ്രാഗ് ലൈന്‍ ഓപ്പറേറ്റര്‍ ട്രെയിനി -60 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകന്റെ പ്രായം 2018 സെപ്റ്റംബര്‍ 24ന് 30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

ഓണ്‍ലൈന്‍ അപേക്ഷ http://www.nclcil.in എന്ന വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 24 വരെ സ്വീകരിക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും തപാലിലും അയയ്ക്കണം. ഒക്ടോബര്‍ 15 വരെ ഇത് തപാലില്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!