കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC ) മഴവില്ല് പദ്ധതിയ്ക്ക് കീഴിൽ, കമ്മ്യൂണിറ്റി സയൻസ് ലാബുകളിൽ 6 നും 12 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളെ  ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നതിലേക്കായി  അനിമേറ്റർ, ജൂനിയർ അനിമേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും പോസ്റ്റിങ്. മൂന്നു വർഷത്തിൽ കുറയാതെ അധ്യാപന പരിചയമുള്ള MSc ക്കാർക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ബയോളജി, സുവോളജി) അനിമേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. (ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം.) ജൂനിയർ അനിമേറ്റർ തസ്തികയിൽ മേൽപ്പറഞ്ഞ യോഗ്യതയുള്ള പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം. കലാരംഗത്തെ കഴിവുകൾ (നൃത്തം, നാടകം, സംഗീതം) അധിക യോഗ്യതയായി പരിഗണിക്കും. മികച്ച അവതരണ, ആശയ വിനിമയ നൈപുണ്യം ഉണ്ടായിരിക്കേണ്ടതാണ്.
അപേക്ഷകർ തങ്ങളുടെ റെസ്യുമെ [email protected] ലേക്ക് സെപ്റ്റംബർ 23 വൈകുന്നേരം 6 മണിക്ക് മുൻപായി മെയിൽ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here