ഹരിയാണയിലെ ഗുരുഗ്രാം എയർ ഫോഴ്സ് സ്റ്റേഷനിലേക്ക് ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ടെലിഫോൺ ഓപ്പറേറ്റർ 2 ഗ്രേഡ് – 7 ഒഴിവുകൾ, മൾട്ടി ടാസ്കിങ് സ്റ്റാഫ് – 3 ഒഴിവുകൾ , സഫായിവാല (ഹൗസ്‌ കീപ്പിങ് സ്റ്റാഫ്)- 6 ഒഴിവുകൾ എന്നിങ്ങനെയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ്സ് നിലവാരത്തിലുള്ള എഴുത്ത് പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ ഇംഗ്ലീഷ്, ന്യുമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവെയർനെസ് എന്നിവയായിരിക്കും പരീക്ഷയിൽ ഉണ്ടാകുക.

http://www.davp.nic.in/WriteReadData/ADS/eng_10801_29_1819b.pdf എന്ന ലിങ്കിലെ വിജ്‍ഞാപനത്തിലെ അപേക്ഷാ മാതൃകയനുസരിച്ച് അപേക്ഷാഫോറം തയാറാക്കുക. അപേക്ഷാകവറിനു പുറത്ത് വലതുഭാഗത്ത് മുകളിലായി അപേക്ഷിക്കുന്ന തസ്തികയും ഉൾപ്പെടുന്ന കാറ്റഗറിയും രേഖപ്പെടുത്തണം. അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച് ഉദ്യോഗാർഥിയുടെ വിലാസം രേഖപ്പെടുത്തിയ തപാൽ കവറും കൂടെ അയയ്ക്കണം. സാധാരണ തപാലിൽ അയയ്ക്കുന്ന അപേക്ഷകൾ മാത്രമാകും സ്വീകരിക്കുക. അനുബന്ധ സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം The Air Officer Commanding, Air Force Station, Sohna Road, Gurgaon – 122001 എന്ന വിലാസത്തിൽ അയച്ച്  സെപ്റ്റംബർ 30നു മുമ്പായി  അപേക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!