കുഞ്ഞു നാളുകളിൽ നമ്മളിൽ പലരും ഭയക്കുന്ന ഒന്നുണ്ട് – രക്തം! രക്തമൂറ്റുന്ന ഡ്രാക്കുളകളും ഉമ്മാക്കികളും അങ്ങനെ പലതും നമ്മുടെ പേടിസ്വപ്നങ്ങളുമായിരുന്നു. അപ്പോൾ അവരുടെ പരിഷ്കൃത രൂപമാണോ ഈ ഫോട്ടോ.. ഫ്ളോട്ടോ.. ശെഡാ, ഈ ഫ്ലെബോട്ടമിസ്റ്റ്?

വൈദ്യ പരിശോധനകൾക്കും മെഡിക്കൽ ടെസ്റ്റുകൾക്കും ട്രാൻസ്ഫ്യൂഷനുകൾക്കും ഗവേഷണ പരമായ ആവശ്യങ്ങൾക്കും രക്ത ദാനങ്ങൾക്കും മറ്റുമായി രക്തം എടുക്കുന്ന വിദഗ്ധരെയാണ് ഫ്ലെബോട്ടമിസ്റ്റ് എന്ന് വിളിക്കുക. താങ്കളുടെ ജോലി എന്താണെന്ന് ചികിത്സാകായ്ക്ക് വിധേയരാകുന്നവരോട് പറയുക, ഇത് ചെയ്യുന്നത് വഴി ആ വ്യക്തികളിൽ ശാരീരികമായി അസ്വസ്ഥകൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തുക എന്നിവയെല്ലാം ചെയ്യേണ്ടതും ഫ്ലെബോട്ടമിസ്റ്റുകളാണ്.

ചികിത്സയ്ക്ക് വിധേയരായ അല്ലെങ്കിൽ രക്തദാതാവായ വ്യക്തികളുടെ വെയിനുകൾ അഥവാ നാഡീഞരമ്പുകളിൽ നിന്ന് രക്തം എടുക്കുക, ഇത് ചെയ്യുന്ന സമയങ്ങളിൽ വ്യക്തിയോട് സംസാരിക്കുകയും മറ്റും വഴി പേടി മാറ്റുക, ദാതാവിന്റെയായാലും സ്വീകർത്താവിന്റേതായാലും രക്തം വ്യക്തമായി ലേബൽ ചെയ്ത് സൂക്ഷിക്കുക, മറ്റു ടെസ്റ്റുകൾക്കായി ആവശ്യമായി ഒരുക്കങ്ങൾ നടത്തുക, വ്യക്തികളുടെ വിവരങ്ങൾ ഡാറ്റാബേസിൽ സൂക്ഷിക്കുക, ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പു വരുത്തി ഇൻഫെക്ഷനുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്.

എല്ലാ രക്ത സാമ്പിളുകളും കാഴ്ചയിൽ സമാനമായതിനാൽ തന്നെ വളരെയധികം ശ്രദ്ധയും ക്ഷമയും വേണ്ടതായ ഒരു മേഖലയാണിത്. പ്രത്യേകിച്ചും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളോ മറ്റോ സംഘടിപ്പിക്കപ്പെടുമ്പോൾ. ഓരോ ദാതാവിനെയും വിശദ പരിശോധനയ്ക്ക് വിധേയമാക്കി, രക്തമെടുത്ത്, അത് വ്യക്തമായും കൃത്യമായും അടയാളപ്പെടുത്തി വിടുന്നത് വരെയും ഉത്തരവാദിത്വങ്ങൾ അവസാനിക്കുന്നില്ല. ഇതിനു പുറമെ ആശയവിനിമയ മികവ്, മമത എന്നിവയും ജോലിക്കനിവാര്യമാണ്.

ഡി.പി.എം.ഐ. (ഡൽഹി പാരാമെഡിക്കൽ ആൻഡ് മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.ലാൽ പാത്ത് ലാബ്‌സ്, അസ്‌ട്രോൺ ഇൻസ്റ്റിറ്റ്യൂട്ട്, വിവോ ഹെൽത്ത് കെയർ മുതലായ സ്ഥാനങ്ങൾ നടത്തുന്ന സെർട്ടിഫിക്കറ്റ് കോഴ്‌സുകൾ ചെയ്യുന്നത് മേഖലയിൽ ജോലി ലഭിക്കുന്നതിൽ വളരെ സഹായകമാണ്. ഒട്ടുമിക്ക കോഴ്‌സുകളിലും പ്ലസ് ടു ശാസ്ത്രമേഖലകളിൽ പാസ് ആകുക എന്നതാണ് വിദ്യാഭ്യാസ യോഗ്യത.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!