ബി.എസ്.എഫിൽ എൻജിനീയറിങ് സെറ്റപ്പ് വിഭാഗത്തിലേക്ക് സബ് ഇൻസ്പെക്റ്റർ (വർക്ക്സ്), ജൂനിയർ എൻജിനീയർ/ സബ് ഇൻസ്‌പെക്‌ടർ (ഇലക്ട്രിക്കൽ) തസ്തികകളിൽ അപേക്ഷകൾ ക്ഷണിച്ചു. ആകെ 139 ഒഴിവുകളുണ്ട്.

അപേക്ഷാഫീസ് 200 രൂപ. പോസ്റ്റൽ ഓർഡർ / ഡിമാൻഡ് ഡ്രാഫ്റ്റ് ആയാണ് ഫീസടയ്‌ക്കേണ്ടത്. വനിതകൾ, എസ്.സി. / എസ്.ടി. വിഭാഗക്കാർ, ബി.എസ്.എഫ്. ജീവനക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് വേണ്ട. അപേക്ഷ www.bsf.nic.in എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ഉൾകൊള്ളുന്ന വിജ്‍ഞാപനത്തോടൊപ്പം  ലഭിക്കും.

പ്രായം, യോഗ്യത, ഒഴിവ്, സംവരണം, ഫീസ്, പരിചയം അപേക്ഷ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് വിജ്‍ഞാപനം കാണുക. അപേക്ഷ നിർദേശാനുസരണം പൂരിപ്പിച്ച് മതിയായ രേഖകളും ഫീസും സഹിതം ഒക്ടോബർ 1നു മുൻപായി ലഭിയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!