നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ഒരു ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22 രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
എസ്.എസ്.എല്‍.സിയും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എം.എല്‍.റ്റി. അല്ലെങ്കില്‍ ബി.എസ്.സി. എം.എല്‍.റ്റി ആണ് യോഗ്യത. കുറഞ്ഞത് ആറുമാസം ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍, ഹീമറ്റോളജി അനലൈസര്‍ എന്നിവ പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ടാകണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. അഭിമുഖത്തിനെത്തുന്നവര്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രായം പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും ഹാജരാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.