തൃശൂർ ഇൻഫോപാർക്കിലെ കൊക്കോ ലാബ്സ് ഇന്ത്യയിൽ സീനിയർ വെബ് ഡെവലപ്പർ (ടീം ലീഡ്) ഒഴിവുണ്ട്. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം.

വെബ് ഡെവലപ്പ്മെന്റിൽ 2 വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടാകണം. പി.എച്ച്.പി. ഫ്രെയിം വർക്ക്, റെസ്റ്റ്, ജെസൺ, എ.പി.ഐകൾ, ലാരവൽ, എസ്.ക്യൂ.എൽ., ഒബ്ജെക്റ്റ് ഓറിയൻറ്റഡ് പ്രോഗ്രാമിങ്, എച്ച്.ടി.എം.എൽ 5, സി.എസ്.എസ്. 3, അജാക്സ്, ജെക്വറി തുടങ്ങിയവയിൽ നല്ല പരിചയമുണ്ടായിരിക്കണം. ബി.ടെക്ക്, ബി.ഇ.(കംപ്യുട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ഉള്ളവർക്ക് മുൻഗണന).

[email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റകൾ അയക്കാവുന്നതാണ്‌. അവസാന തീയതി ഒക്ടോബർ 28.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!