നോര്‍ക്ക റൂട്ട് സ്‌കോളര്‍ഷിപ്പോടെ ഐ സി ടി അക്കാദമി നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴുസുകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്ങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് തുടങ്ങിയ കോഴുസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കോഴ്‌സിന് ബിരുദധാരികള്‍ക്കും മറ്റും കോഴ്‌സുകള്‍ക്ക് സയന്‍സ് അല്ലെങ്കില്‍ എന്‍ജിനീയറിങ്ങ് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്‌സ് കാലാവധി.

പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പും പഠന ശേഷം മുന്‍നിര ഐടി കമ്പനിയായ ടി സി എസ് അയോണില്‍ 125 മണിക്കൂര്‍ വെര്‍ച്ചല്‍ ഇന്റണ്‍ഷിപ്പും ലഭിക്കും. കൂടാതെ ലിങ്ക്ട് ഇന്‍ ലേണിങ്ങ് പ്ലാറ്റ് ഫോമിലെ 14000 കോഴ്‌സ് സൗജന്യമായി പഠിക്കാനും അവസരം ലഭിക്കും.

പ്ലേസെന്റ് അസിസ്റ്റന്റ് ഐ ഇ എല്‍ ടി എസ് അടിസ്ഥാന പരീശീലനം, ക്രോസ് കള്‍ച്ചര്‍ പരിശീലനം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. നികുതി കൂടാതെ 19700 രൂപയാണ് കോഴ്‌സ് ഫീസ്. അപേക്ഷ സെപ്തംബര്‍ 20 വരെ നല്‍കാം. വിവരങ്ങള്‍ക്ക് www.ictkerala.org. ഫോണ്‍- 7594051437

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!